വൈറ്റില മേല്‍പ്പാലം: രൂപരേഖ മാറ്റാനാകില്ലെന്ന് സര്‍ക്കാര്‍

Wednesday 14 February 2018 2:00 am IST

കൊച്ചി: വൈറ്റില ജംഗ്ഷനിലെ മേല്‍പ്പാലത്തിന്റെ രൂപരേഖ അന്തിമമാക്കി നിര്‍മ്മാണം തുടങ്ങിയതിനാല്‍, രൂപരേഖ മാറ്റാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഗതാഗത സംവിധാനം സുഗുമമാക്കാനുള്ള ആവശ്യങ്ങള്‍ രണ്ടാംഘട്ടത്തില്‍ പരിഗണിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നെട്ടൂര്‍ സ്വദേശി ഷമീര്‍ അബ്ദുള്ള നിലവിലുള്ള പദ്ധതിയെ ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്പര്യ ഹര്‍ജിക്ക് മറുപടി നല്‍കിയതാണ് സര്‍ക്കാര്‍. 

പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായുള്ള അഞ്ചംഗ സമിതിയില്‍ ഹര്‍ജിക്കാരനുള്‍പ്പടെ സമിതിയില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. ഈ നിര്‍ദ്ദേശങ്ങള്‍ രണ്ടാംഘട്ട വികസനത്തിലാകും പരിഗണിക്കുക. മറ്റു റോഡുകളിലെ ഗതാഗതം സിഗ്നല്‍ മുഖേന നിയന്ത്രിക്കും. സ്ഥലമെടുക്കുമ്പോഴുള്ള മുതല്‍മുടക്ക് ഒഴിവാക്കി സര്‍ക്കാര്‍ തുകയനുവദിച്ചിട്ടുണ്ട്.

 2008 ല്‍ നാഗേഷ് കണ്‍സള്‍ട്ടന്‍സി നാല് ഘട്ടങ്ങള്‍ക്കായി 1200 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം കൊടുത്തത്. കൂടാതെ വൈറ്റിലയില്‍ 1.58 ഏക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. 

ഭൂമി ഏറ്റെടുക്കലടക്കം പദ്ധതിച്ചെലവ് കുറയ്ക്കുന്ന രൂപരേഖയുടെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്. മൂന്നു തട്ടുകളിലായി പതിനഞ്ചു ദിശയിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനുള്ള ബദല്‍ രൂപരേഖയാണ് ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ചത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.