കയര്‍രംഗം തകര്‍ച്ചയില്‍: തോമസ് ഐസക്ക് പരാജയം; മുഖ്യമന്ത്രി ഇടപെടണമെന്ന് സിപിഐ

Wednesday 14 February 2018 2:30 am IST

ആലപ്പുഴ: കയര്‍ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും വകുപ്പുമന്ത്രി തോമസ് ഐസക് പരാജയപ്പെട്ടതായും സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് . ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

  16ന് തുടങ്ങുന്ന പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ കയര്‍ മേഖലയിലെ പ്രതിസന്ധി പ്രധാന ചര്‍ച്ചാവിഷയമാകും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍  തോമസ് ഐസക്കിന് കഴിയുന്നില്ല. തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയെ അഭിമുഖീകരിക്കുകയാണ്. 

  ടി.വി. തോമസ് കയര്‍ പുനഃസംഘടനാ പദ്ധതി നടപ്പാക്കി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും രണ്ടാം പുനഃസംഘടന നടപ്പാക്കാന്‍ കഴിയാത്തത് വീഴ്ചയാണെന്നും ആഞ്ചലോസ് പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം ഇതുവരെ പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ സിപിഐക്ക് അര്‍ഹതയുണ്ടെന്നും ടി.വി. തോമസ് മത്സരിച്ചിരുന്ന ആലപ്പുഴ നിയമസഭാ സീറ്റ് സിപിഎമ്മിന് വിട്ടുകൊടുത്തതില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് മാനസിക വിഷമം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.