ഗുരുശ്രേഷ്ഠ പുരസ്‌കാരം പ്രഖ്യാപിച്ചു

Tuesday 13 February 2018 10:44 pm IST

കോട്ടയം: അഖിലേന്ത്യാ അവാര്‍ഡീ ടീച്ചേഴ്‌സ് ഫെഡറേഷന്‍ ഗുരുശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുരസ്‌കാര സമര്‍പ്പണം മാര്‍ച്ചില്‍ കൊട്ടാരക്കരയില്‍ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കോന്നിയൂര്‍ രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ഭദ്രന്‍ എസ്. ഞാറയ്ക്കാട്, ട്രഷറര്‍ വി.എന്‍. സദാശിവന്‍പിള്ള എന്നിവര്‍ അറിയിച്ചു.

അവാര്‍ഡ് ജേതാക്കള്‍: ഹയര്‍സെക്കന്‍ഡറി - എം. ഉഷ (പ്രിന്‍സിപ്പാള്‍, ഗവ. എച്ച്എസ്എസ്, അഞ്ചാലുംമൂട്, കൊല്ലം), ബെന്‍സി കെ. തോമസ് (പ്രിന്‍സിപ്പാള്‍ സിഎംഎസ് എച്ച്എസ്എസ്, മല്ലപ്പള്ളി, പത്തനംതിട്ട).

ഹൈസ്‌കൂള്‍ വിഭാഗം : കെ.ജി. തോമസ് (അധ്യാപകന്‍, എംടിജിഎച്ച്എസ്, കൊട്ടാരക്കര, കൊല്ലം), ആനി പി. ജോര്‍ജ്ജ് (പ്രധാനാധ്യാപിക, എഎംഎംഎച്ച്എസ്എസ്, ഓതറ, പത്തനംതിട്ട), വി.ഇ. ജോസ് (പ്രധാനാധ്യാപകന്‍, എംഎസ്എസ് എച്ച്എസ് തഴക്കര, ആലപ്പുഴ), സിസ്റ്റര്‍ സലീമ തോമസ് (പ്രധാനാധ്യാപിക, സെന്റ് തെരേസാസ് എച്ച്എസ്, നെടുംകുന്നം, കോട്ടയം), ഇ. പത്മനാഭന്‍ (പ്രധാനാധ്യാപകന്‍ ഗവ. എച്ച്എസ്എസ്, ചെമ്പൂച്ചിറ, തൃശൂര്‍).

പ്രൈമറി വിഭാഗം: എം.ജി. ഗീതമ്മ (പ്രധാനാധ്യാപിക, എടി എല്‍പിഎസ്, കടമനിട്ട), കെ.ജി. ജോണ്‍സണ്‍ (പ്രധാനാധ്യാപകന്‍, ജിഎല്‍പിഎസ്, അമ്പലക്കര, കൊല്ലം), ഗോപകുമാര്‍ (പ്രധാനാധ്യാപകന്‍ യുപിഎസ്, കോട്ടാത്തല, കൊല്ലം), ടി. ഹരികുമാര്‍ (അധ്യാപകന്‍, ഗവ. എല്‍പി സ്‌കൂള്‍, മുണ്ടപ്പള്ളി), ഏലിയാമ്മ വര്‍ഗീസ് (പ്രധാനാധ്യാപിക, സെന്റ് മേരീസ് എംഎം യുപിഎസ്, അടൂര്‍), എന്‍.സി. വിജയകുമാര്‍ (ഗവ. ടിഡി എല്‍പിഎസ്, തുറവൂര്‍), ആശാലത (ഗവ. എല്‍പിഎസ്, വേങ്ങൂര്‍), പി.യു. വില്‍സണ്‍ (സെന്റ് സേവ്യേഴ്‌സ് എല്‍പിഎസ് ഐരാണിക്കുളം, തൃശൂര്‍), എം.വി. ഇസഹാക്ക് (എയുപിഎസ്, വേങ്ങര, മലപ്പുറം), എംപി. ശംഭു എമ്പ്രാന്തിരി (എം യുപിഎസ്, മാട്ടൂര്‍, കണ്ണൂര്‍), കെ. സരോജിമി (ഗവ. യുപിഎസ്, കാസര്‍കോട്).

സ്‌പെഷലിസ്റ്റ് വിഭാഗം : എം.കെ. രാജു (ഗവ. ഗേള്‍സ് എച്ച്എസ്, തഴവ).

സമര്‍പ്പിത സേവനംകൊണ്ട് സമൂഹത്തിന്റെ വിവിധ മേഖലകളെ സമ്പുഷ്ടമാക്കിയ ഡോ. ഷാഹിര്‍ഷാ (ആതുരമിത്ര), മായ ബാബു, പി.കെ. അനില്‍കുമാര്‍ (സാഹിത്യ പ്രതിഭ), പി.ജെ. തോമസ്, പി.പി. കൃഷ്ണ നായര്‍ (സേവാനിരത പുരസ്‌കാരം), രാമചന്ദ്രന്‍ വര്‍ക്കല (കര്‍ഷക ശ്രീ) എന്നിവരെ ചടങ്ങില്‍ ആദരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.