കപ്പലിലെ പൊട്ടിത്തെറി: അന്വേഷണത്തിന് വന്‍ സംഘം

Wednesday 14 February 2018 2:30 am IST

കൊച്ചി: ഒഎന്‍ജിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പൊട്ടിത്തെറിയുണ്ടായ കപ്പല്‍ സന്ദര്‍ശിക്കും. ഇന്ന് പോലീസ്, ഫോറന്‍സിക്,  ഫയര്‍ഫോഴ്‌സ് വിഭാഗങ്ങള്‍ അപകടസ്ഥലത്ത് പരിശോധന നടത്തും.

ഷിപ്‌യാര്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ എന്‍.വി. സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ കപ്പല്‍ശാല ആഭ്യന്തര അന്വേഷണം നടത്തും. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങും അന്വേഷണം നടത്തും. ദിവസമുള്ള സുരക്ഷാ പരിശോധനയില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. കപ്പലിന്റെ മുന്‍ഭാഗത്ത് 30 മീറ്റര്‍ താഴെയായിട്ടാണ് ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഈ കപ്പലിന്റെ അറ്റകുറ്റപ്പണി കാല്‍നൂറ്റാണ്ടായി കൊച്ചി കപ്പല്‍ശാലയിലാണ് നടത്തുന്നത്.  ഒരിക്കലും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. 

ദുരന്തത്തില്‍  കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു. 

 പരിക്കേറ്റ ടിന്റു, ക്രിസ്റ്റിന്‍, സഞ്ജു, രാജന്‍ റാംഎന്നിവര്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. രക്ഷാപ്രവര്‍ത്തനത്തിനിടെ ദേഹാസ്വസ്ഥ്യമനുഭവപ്പെട്ട ടിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മന്ത്രി തോമസ് ഐസക് മരിച്ചവരുടെ വീടുകളിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.