ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍മാര്‍ക്ക് അമിത ജോലിഭാരമെന്ന് അസോസിയേഷന്‍

Wednesday 14 February 2018 2:30 am IST

കൊല്ലം: കൊല്ലം അഞ്ചാലുംമൂട്ടില്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീദേവിയുടെ മരണത്തിന് പിന്നില്‍ അമിതജോലി ഭാരം കൂടിയുണ്ടെന്ന് പ്രിന്‍സിപ്പാള്‍മാരുടെ സംഘടനയായ കേരള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാരുടെ അസോസിയേഷന്‍.

അമിതജോലിഭാരം മൂലം മാനസികസമ്മര്‍ദ്ദത്തില്‍പെട്ട് വീണ്ടുമൊരു ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാൡനും ജീവന്‍ നഷ്ടപ്പെടരുത് എന്ന തീരുമാനമാണ് സംഘടനയെകൊണ്ട് ഇത് പറയിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ജയമോഹനും സെക്രട്ടറി സക്കീറും പറഞ്ഞു. കൗമാരക്കാരായ കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍ പാടുപെടുന്ന പ്രിന്‍സിപ്പാൡനെതിരെ സമൂഹത്തില്‍ നിന്നുണ്ടാകുന്ന അധിക്ഷേപം അപലപനീയമാണ്.  ജീവനക്കാരുടെ അഭാവവും ആഴ്ചയില്‍ 24 പീരിഡുവരെയുള്ള അധ്യാപനവും ഭരണപരമായ മറ്റ് ഉത്തരവാദിത്തങ്ങളും താങ്ങാനാകാതെ പ്രിന്‍സിപ്പാള്‍മാര്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തിലാണ്. 

ഫലത്തില്‍ ജൂനിയര്‍ കോളജ് തന്നെയാണ് ഹയര്‍സെക്കന്‍ഡറി. വളരെയധികം ജാഗ്രത പാലിക്കേണ്ട ഉത്തരവാദിത്വമാണ് പ്രിന്‍സിപ്പാൡനുള്ളത്. ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും കാതലായ ഒരു മാറ്റവും മേഖലയില്‍ വരുത്തിയിട്ടില്ല. ഒമ്പത് വര്‍ഷമായി സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ ചായ്‌വ് ഇല്ലാത്തതിനാല്‍ തങ്ങളുടെ ശബ്ദത്തെ ഭരണകൂടം അംഗീകരിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു.16ന് സംസ്ഥാനവ്യാപകമായി സഹനസാക്ഷ്യം സംഘടിപ്പിക്കും. കോഴിക്കോട് മിഠായിതെരുവിലാണ് സംസ്ഥാനതല ഉദ്ഘാടനം  ഉദ്ഘാടനം. രാവിലെ അരമണിക്കൂര്‍ നേരത്തെ അധ്യാപകര്‍ ജോലിക്ക് എത്തുകയും കറുത്ത ബാഡ്ജ് ധരിക്കുകയും ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.