ജോഹന്നസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ ജെ.പി. ഡുമ്നി നയിക്കും. പരിക്കിന്റെ പിടിയിലുള്ള ഹാഫ് ഡുപ്ലെസിസിക്ക് പകരമായാണ് ഡുമ്നിയെ നായകനാക്കിയത്. മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ മൂന്ന് പുതുമുഖങ്ങള്‍ക്ക് ടീമില്‍ അവസരം ലഭിച്ചു. അതേസമയം പരിക്കില്‍ നിന്ന് മുക്തനായ എബി ഡിവില്ലിയേഴ്സിനെ നിലനിര്‍ത്തി.
ഡുപ്ലെസിസിക്ക് പുറമെ ഡികോക്ക്, മര്‍ക്റാം, ഹഷിം അംല, പേസര്‍ മോണി മോര്‍ക്കല്‍, സ്പിന്നര്‍ ഇമ്രാന് താഹിര്‍ എന്നിവര്‍ക്കും ടീമില്‍ ഇടമില്ല. 2020ല്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് യുവതാരങ്ങള്‍ക്ക് അവസരം നല്കാന് കൂടിയാണ് ടീം അഴിച്ചുപണിഞ്ഞത്. ക്രിസ്റ്റ്യന്‍ ജോങ്കര്‍, പേസര്‍ ജൂനിയര്‍ ഡലാ, ഹെന്റിക് ക്ലാസ്സന് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.
ടീം: ജെപി ഡുമിനി, ഫര്ഹാന് ബെഹാര്ദീന്, ജൂനിയര്‍ ഡലാ, എബി ഡിവില്ലിയേഴ്സ്, റീസാ ഹെന്‍ഡ്രിക്സ്, ക്രിസ്റ്റ്യന്‍ ജോങ്കര്‍, ഹെന്റിക് ക്ലാസന്, ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ്, ഡെയ്ന്‍ പീറ്റേഴ്സണ്, ആരോണ്‍ ഫന്‍ഗിസോ, ആന്റിലേ ഫെലുക്വായോ, തബ്രൈസ് ഷംസി, ജോണ്‍ ജോണ്‍ സ്മട്സ്.
മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരം 18ന് ജോഹന്നസ്ബര്‍ഗില്‍ നടക്കും. 21നും 24നുമാണ് മറ്റ് മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: