ഐഎസ്എല്‍ ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം

Wednesday 14 February 2018 2:30 am IST

ഗുവഹാത്തി: ഇന്ത്യന സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം. ഗുവാഹത്തിയില്‍ നടക്കുന്ന കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ദല്‍ഹി ഡൈനാമോസും ഏറ്റുമുട്ടും. ആദ്യ നാല്—സ്ഥാനത്തെത്താനുള്ള സാധ്യതകള്‍ എല്ലാം അവസാനിച്ചു കഴിഞ്ഞ ഇരു ടീമുകള്‍ക്കും മത്സരത്തിന്റെ ഫലം എന്തായാലും കാര്യമില്ല. രണ്ടു കൂട്ടര്‍ക്കും ഇനി ശേഷിക്കുന്ന മത്സരങ്ങള്‍ അവസാന സ്ഥാനക്കാര്‍ എന്ന നാണക്കേട്—ഒഴിവാക്കാനായി മാത്രമായി മാറി. 

നിലവില്‍ നോര്‍ത്ത് ഈസ്റ്റ് 14 കളികളില്‍ നിന്ന് 11 പോയിന്റുമായി ഒമ്പതാമതും ദല്‍ഹി 13 കളികളില്‍ നിന്ന് എട്ട് പോയിന്റുമായി പത്താമതുമാണ്. 

ദല്‍ഹി ഇതിനകം 13 മത്സരങ്ങള്‍ കളിച്ചു. ജയിച്ചത്—റണ്ടു മത്സരങ്ങളില്‍. ഒന്‍പത്—മത്സരങ്ങളില്‍ തോറ്റപ്പോള്‍ രണ്ടു കൡകളില്‍ സമനനില നേടി. 14 മത്സരങ്ങള്‍ കളിച്ച നോര്‍ത്ത്—ഈസറ്റും ഒന്‍പത് മത്സരങ്ങളില്‍ തോറ്റു. എന്നാല്‍ അവര്‍ മൂന്നു മത്സരങ്ങളില്‍ ജയിച്ചു. 

കഴിഞ്ഞ മൂന്നു മത്സരങ്ങള്‍ എടുത്താല്‍ നോര്‍ത്ത്—ഈസറ്റ്—2-2നു ഗോവയെ സമനിലയില്‍ തളക്കുകയും എഫ്‌സി പൂനെ സിറ്റിയോടും ജംഷെഡ്പൂരിനോടും 0-1നു തോല്‍ക്കുകയുമായിരുന്നു. 

ദല്‍ഹി കഴിഞ്ഞ മൂന്നൂ മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ തോല്‍ക്കുകയും ഒരു മത്സരത്തില്‍ സമനില പിടിക്കുകയുമായിരുന്നു. ജംഷെഡ്പൂരിനോട് 2-3നും കേരള ബ്ലാസ്റ്റേഴ്‌സിനോട്—1-2നും തോറ്റ ഡൈനാമോസ്—ഹോം ഗ്രൗണ്ടില്‍ നടന്ന അവസാന മത്സരത്തില്‍ ചെന്നൈയിനെ 1-1നു സമനിലയില്‍ പിടിച്ചു നിര്‍ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.