ചിക്കന്‍ കഴിച്ച ശേഷം രാഹുല്‍ ക്ഷേത്രത്തില്‍

Wednesday 14 February 2018 2:30 am IST

ബെംഗളൂരു: ചിക്കന്‍ കഴിച്ച ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ ക്ഷേത്രദര്‍ശനം നടത്തിയത് വിവാദത്തില്‍. വടക്കന്‍ കര്‍ണ്ണാടകത്തിലെ കോപ്പാള്‍ ജില്ലയിലെ കനകഗിരി കനാകചല ലക്ഷ്മി നരസിംഹ ക്ഷേത്രത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ കയറിയത്. 

അതിനുമുന്‍പ് ഒരു സ്ഥലത്തു നിന്ന് ജവാരി ചിക്കന്‍ കഴിച്ചിരുന്നു. രാഹുലിന്റെ നടപടിയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി. എസ് യെദ്യൂരപ്പ രൂക്ഷമായി വിമര്‍ശിച്ചു. ഒരു ഭാഗത്ത് മീന്‍ കഴിച്ചിട്ട് ദര്‍ശനത്തിന് എത്തുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ, മറുഭാഗത്ത് ചിക്കന്‍ കഴിച്ച് ക്ഷേത്രത്തില്‍ കയറുന്ന തെരഞ്ഞെടുപ്പ് ഹിന്ദു രാഹുല്‍... യെദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് നിരന്തരം എന്തിനാണ് ഹിന്ദുവികാരങ്ങളെ വ്രണപ്പെടുത്തുന്നത്? അദ്ദേഹം ചോദിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.