ഇന്ന് സൂപ്പര്‍ ക്ലാസ്സിക്ക്

Wednesday 14 February 2018 2:46 am IST

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് സൂപ്പര്‍ ക്ലാസ്സിക്ക് പോരാട്ടം. നോക്കൗട്ട് റൗണ്ടിലെ പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ എത്തുന്നത് ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡും നെയ്മറിന്റെ പിഎസ്ജിയും. മറ്റൊരു മത്സരത്തില്‍ പോര്‍ട്ടോയ്ക്ക് എതിരാളികള്‍ പ്രീമിയര്‍ ലീഗ് കരുത്തര്‍ ലിവര്‍പൂള്‍. 

റയലിന്റെ തട്ടകത്തിലാണ് മത്സരമെന്നത് അവരുടെ ആത്മവിശ്വാസം കൂട്ടുന്നു. കഴിഞ്ഞ ദിവസം  റയല്‍ സോസിഡാഡിനെതിരെ ഹാട്രിക്ക് നേടിയ ക്രിസ്റ്റിയാനൊ ഫോമിലേക്കെത്തിയതാണ് റയലിന് ആത്മവിശ്വാസം നല്‍കുന്നത്. ഗോളടിച്ചുകൂട്ടുന്ന നെയ്മറിലും എഡിസണ്‍ കവാനിയിലുമാണ് പിഎസ്ജി വിജയം പ്രതീക്ഷിക്കുന്നത്. ഇരുടീമുകളും മുന്‍പ് ആറ് തവണ ഏറ്റുമുട്ടിയപ്പോഴും ആരും തോറ്റിട്ടില്ല. രണ്ട് ടീമുകളും രണ്ട് വീതം ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയില്‍ പിരിയുകയായിരുന്നു. അതേസമയം റയല്‍ പ്രതിരോധത്തില്‍ ഡാനി കാര്‍വാജല്‍ ഇന്ന് കളിക്കാനിറങ്ങില്ല എന്നത് നേരിയ തിരിച്ചടിയായേക്കാം. പിഎസ്ജി നിരയില്‍ തിയാഗോ മോട്ടാ, കവാനി എന്നിവരും കളിച്ചേക്കില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.