എല്‍പിജി ടാങ്കര്‍ ലോറികള്‍ സമരം തുടങ്ങി

Wednesday 14 February 2018 2:30 am IST

കൊച്ചി: ടെണ്ടര്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയതില്‍ പ്രതിഷേധിച്ച് ബള്‍ക് എല്‍പിജി ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. കേരളം, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളെ പണിമുടക്ക് ബാധിക്കും.

ഇന്ത്യയില്‍ ഏഴ് എണ്ണശുദ്ധീകരണ കേന്ദ്രങ്ങളും 47 ബോട്ട്‌ലിഗ് കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്. എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളില്‍നിന്ന് ബോട്ട്‌ലിങ് പ്ലാന്റുകളിലേക്ക് എത്തിക്കുന്ന 4,200 ഓളം ടാങ്കര്‍ ലോറികളാണ് തിങ്കളാഴ്ച രാവിലെ ആറുമുതല്‍ പണിമുടക്കുന്നത്. സമരം ഒരാഴ്ച തുടര്‍ന്നാല്‍ പാചകവാതക സിലിണ്ടറകളുടെ വിതരണത്തെ ബാധിക്കും.

മുന്‍പ് മേഖലടിസ്ഥാനത്തില്‍ നടത്തിയിരുന്ന വാടക കരാര്‍ ടെന്‍ഡറുകള്‍ സംസ്ഥാന തലത്തിലാക്കിയത് ഉള്‍പ്പടെയുള്ള നിബന്ധനകള്‍ സ്വീകരിക്കാനാകില്ലെന്നാണ് ലോറിയുടമകളുടെ തീരുമാനം. ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം തുടങ്ങിയവ ജനുവരിയിലാണ് പുതിയ വാടക കരാര്‍ പ്രഖ്യാപിച്ചത്. ഇതിന്റെ കാലാവധി 2023 വരെയാണ്. കൂടാതെ മൂന്ന് വര്‍ഷത്തെ വടാക കരാര്‍ അഞ്ച് വര്‍ഷമായി നീട്ടിയിട്ടുണ്ട്. നിലവിവുള്ള കരാറടിസ്ഥാനത്തില്‍ ടാങ്കര്‍ ലോറികള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനങ്ങളില്‍ മാത്രമാണ് ടെണ്ടറില്‍ പങ്കെടുക്കാന്‍ സാധ്യമാകുള്ളൂ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.