ശബരിമലയില്‍ പുതിയ അരവണ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

Wednesday 14 February 2018 2:30 am IST

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പുതിയതായി സ്ഥാപിച്ച അരവണ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറും പ്ലാന്റ് സ്‌പോണ്‍സര്‍ ചെയ്ത പ്രമുഖ വ്യവസായി രവിപിള്ളയും ചേര്‍ന്ന്  സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. 

തന്ത്രി കണ്ഠര് മഹേഷ് മോഹനര് വിളക്ക് തെളിയിച്ചാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ശബരിമല മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി.ശങ്കരദാസ്, കമ്മീഷണര്‍ എന്‍.വാസു, സ്‌പെഷ്യല്‍ കമ്മീഷണര്‍ എം.മനോജ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എന്‍. ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയ പ്ലാന്റില്‍ ദിവസം മൂന്നര ലക്ഷം കണ്ടെയ്‌നര്‍ അരവണ നിറയ്ക്കാന്‍ കഴിയും. ഇറ്റലിയില്‍ നിന്ന് ഇറക്കുമതിചെയ്ത ഇതിന് നാലു കോടി രൂപയാണ് വില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.