കറാച്ചി: ഇന്ത്യയോടുള്ളതു പോലെ പാക്കിസ്നോടും സ്നേഹമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. കറാച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് വീണ്ടും അയ്യര്‍ വിവാദം തുറന്നുവിട്ടത്. പാക് പിന്തുണയോടെ ഭീകരര്‍ നാലു ദിവസമായി സൈനിക ക്യാമ്പുകള്‍ ആക്രമിക്കുകയാണ്. സുന്‍ജുവാനില്‍ ഭീകരാക്രമണത്തില്‍ ആറു സൈനികര്‍ക്കും ഒരു സൈനികന്റെ പിതാവിനുമാണ് ജീവന് നഷ്ടപ്പെട്ടത്.
രാജ്യമൊന്നടക്കം പാക്കിസ്ഥാനോടുള്ള രോഷത്താല്‍ പുകയുമ്പോഴാണ് തനിക്ക് ഇന്ത്യയോടുള്ളതു പോലെ പാക്കിസ്ഥാനോടും സ്നേഹമുണ്ടെന്ന് അയ്യര്‍ തട്ടിവിട്ടിരിക്കുന്നത്. അയ്യരെ പുറത്താക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹനുമന്ത റാവു ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അത് ബിജെപിക്ക് ഗുണം ചെയ്യും. റാവു തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: