ജില്ലയിലെങ്ങും ശിവരാത്രി ആഘോഷിച്ചു

Wednesday 14 February 2018 2:09 am IST

 

കണ്ണൂര്‍: ശിവരാത്രിയോടനുബന്ധിച്ച് ഇന്നലെ ജില്ലയിലെങ്ങും വിവിധ പരിപാടികള്‍ നടന്നു. ക്ഷേത്രങ്ങളില്‍ വിവിധ പൂജകളും ആഘോഷങ്ങളും നടന്നു.

ചൊവ്വ ശിവക്ഷേത്രം, തലശ്ശേരി തൃക്കൈ ശിവക്ഷേത്രം, കല്ല്യാട് ശിവ-വിഷ്ണു ക്ഷേത്രം, പനോന്നേരി ശിവക്ഷേത്രം, കൂത്തുപറമ്പ് കോട്ടയം തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രം, നെല്ലേരി ശ്രീ മഹാദേവ ക്ഷേത്രം, പാനുണ്ട ശ്രീ മഹാദേവ ക്ഷേത്രം, മൂത്തേടത്ത് ത്വരിത കിരാത ക്ഷേത്രം, കുറുവന്തേരി ശ്രീമഹാദേവ ക്ഷേത്രം, ഇരിട്ടി കൈരാതി-കിരാത ക്ഷേത്രം, കുയിലൂര്‍ ശിവക്ഷേത്രം, പെരുമണ്ണ് ചുഴലി ഭാഗവതി ക്ഷേത്രം, കൊട്ടിയൂര്‍ ക്ഷേത്രം, വയത്തൂര്‍ കാലിയാര്‍ ക്ഷേത്രം, പയ്യാവൂര്‍ ശിവക്ഷേത്രം, ആലക്കോട് അരങ്ങം ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, മാടായി വടുകുന്ന് ക്ഷേത്രം, മാടായിക്കാവ്, വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രം, ചൊവ്വ ശിവക്ഷേത്രം, മട്ടന്നൂര്‍ മഹാദേവക്ഷേത്രം, പടിയൂര്‍ പൊടിക്കളം ഭഗവതിക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ വിവിധ പരിപാടികളും പ്രത്യേക പൂജകളും നടന്നു. കൂടാതെ ക്ഷേത്രങ്ങളോടനുബന്ധിച്ചും വിവിധ സാംസ്‌ക്കാരിക സംഘടനകളുടെ നേതൃത്വത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശിവരാത്രിയോടനുബന്ധിച്ച് പരിപാടികള്‍ നടന്നു. 

പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ പുതിയതെരു നിത്യാനന്ദ ഭവന്‍ സ്‌ക്കൂളിന് എതിര്‍വശമുളള സേവന കേന്ദ്രത്തില്‍ ശിവരാത്രി ദിവസമായ ഇന്നലെ 'സത്യം ശിവം സുന്ദരം' എന്ന പേരില്‍ മള്‍ട്ടിമീഡിയ ദൃശ്യ വിരുന്ന് അരങ്ങേറി. ശിവരാത്രി ഐതിഹ്യങ്ങള്‍, ഉപാസന രീതി, ദ്വാദശ ജ്യോതിര്‍ലിംഗങ്ങള്‍ എന്നിവയുടെ വിവരണങ്ങളും ശിവ സ്തുതി അവതരണവും ഉണ്ടായിരുന്നു. 

ഇരിട്ടി: മൂലോത്തും കുന്ന് കൈരാതി കിരാതക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവപാര്‍വതി പൂജ നടന്നു. ശിവ പാര്‍വതി പൂജക്ക് പ്രമുഖ ശ്രീവിദ്യോപാസകന്‍ എ.ഗോപാലകൃഷ്ണന്‍ കാര്‍മ്മികത്വം വഹിച്ചു. വിശേഷാല്‍ പൂജകള്‍, അഖണ്ഢനാമജപം, നിറമാല, ചുറ്റുവിളക്ക്, പ്രഭാഷണം എന്നിവയും നടന്നു. 

കീഴൂര്‍ മഹാദേവക്ഷേത്രത്തില്‍ ആഘോഷത്തിന്റെ ഭാഗമായി നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. അഷ്ടദ്രവ്യ ഗണപതിഹോമം, നവകപൂജ, നവകാഭിഷേകം , ഇളനീര്‍ക്കാവ് വരവ്, ദീപസമര്‍പ്പണം, ദീപാരാധന, പാനകവിതരണം എന്നിവക്ക് ശേഷം വിശേഷ ദ്രവ്യങ്ങള്‍ കൊണ്ടുള്ള അഞ്ച് യാമപൂജകളും നടന്നു. ആദ്ധ്യാത്മിക പ്രഭാഷണവും ഉണ്ടായിരുന്നു. കലാപരിപാടികളും അരങ്ങേറി. അഖണ്ഡ നാമജപവും തുലാഭാരം തൂക്കലും ഉണ്ടായി.

കീഴ്പ്പള്ളി പാലരിഞ്ഞാല്‍ മഹാദേവക്ഷേത്രത്തില്‍ താലപ്പൊലി ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, നൃത്തനൃത്ത്യങ്ങള്‍, കഥാപ്രസംഗം, പ്രഭാഷണം എന്നിവ നടന്നു. സാംസ്‌കാരിക സമ്മേളനവും ഉണ്ടായിരുന്നു. ഉളിക്കല്‍ വയത്തൂര്‍ ക്ഷേത്രത്തില്‍ നടന്ന ആഘോഷങ്ങളുടെ ഭാഗമായി സാംസ്‌കാരിക സമ്മേളനം , ആദ്ധ്യാത്മിക പ്രഭാഷണം, തിരുവാതിരക്കളി, ഗീതാപാരായണം, ഭജന, ഭക്തിഗാനമേള എന്നിവയുണ്ടായി. തില്ലങ്കേരി മഹാശിവക്ഷേത്രത്തില്‍ മഹാഗണപതിഹോമം, മഹാ മൃത്യുഞ്ജയ ഹോമം, സമൂഹ പ്രാര്‍ത്ഥന, ആദ്ധ്യാത്മിക പ്രഭാഷണം, ചുറ്റുവിളക്ക്, നിറമാല എന്നിവയും നടന്നു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.