തലശ്ശേരി: ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പതിനാറുകാരിയുടെ മനോനില തെറ്റിയതായി സൂചന. കൊളവല്ലൂര്‍ പോലിസ് സ്റ്റേഷന് പരിധിയിലെ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടി ചികിത്സ തേടിയെത്തിയ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലുള്ള മനോരോഗ വിദഗ്ദനാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് മനോവിഭ്രാന്തി പിടിപെടാനിടയായ പീഡന രഹസ്യം തിരിച്ചറിഞ്ഞത്. ഡോക്ടരുടെ നിര്‍ദ്ദേശപ്രകാരം 16 കാരി രക്ഷിതാവിനൊടൊപ്പം തലശ്ശേരി പോലീസിലെത്തി പരാതി നല്കി. പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിനായി കൊളവല്ലൂര്‍ പോലീസിന് കൈമാറിയതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: