നെടുംചാല്‍തിമിരി റോഡ് വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് ഉപരോധിച്ചു

Wednesday 14 February 2018 2:20 am IST

 

ചെറുപുഴ: നെടുംചാല്‍തിമിരി റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പാതിവഴിയില്‍ നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. 

നാല് കിലോമീറ്റര്‍ റോഡ് മെക്കാഡം ടാറിംഗ് നടത്തുന്നതിന് നാലര കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ റോഡിന്റെ കുറച്ചു ഭാഗം മാത്രം പണിയെടുത്തതിനു ശേഷം കരാറുകാരന്‍ പണികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി റോഡിന്റെ സൈഡ് പൊളിച്ചിട്ടിരിക്കുന്നതിനാല്‍ കാല്‍നടയാത്ര പോലും ബുദ്ധിമുട്ടായിരിക്കുന്നു. ഈ ഭാഗത്ത് പൊടിശല്യം രൂക്ഷമായിരിക്കുകയാണ്. പൊടികാരണം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. പലരും വീടിനു മുന്നില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കെട്ടിയിയാണ് പൊടിയില്‍ നിന്നും രക്ഷ നേടുന്നത്. 

പണി ഉടന്‍ പുരാരംഭിക്കണമെന്നാവശ്യപ്പെട്ടാണ് സൗത്ത് പെരിങ്ങാലയില്‍ ഉപരോധ സമരം നടത്തിയത്. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുവാനാണ് നാട്ടുകാരുടെ തീരുമാനം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.