ഇരിട്ടി: കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ പുഴയില്‍ വീണ് യുവാവ് മുങ്ങി മരിച്ചു. ഉളിയില്‍ പടിക്കച്ചാലില്‍ പോതുകണ്ടിയില് വല്ലത്ത് മമ്മൂട്ടി -സഫിയ ദമ്പതികളുടെ മകന് സമദ് (22)ആണ് എടക്കാനം പുഴയില്‍ മുങ്ങി മരിച്ചത്. ഉരുവച്ചാല്‍ ശിവപുരത്ത് ബേക്കറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന സമദ് ഹര്‍ത്താല്‍ ആയതിനാല്‍ കൂട്ടുകാരുമൊത്ത് എടക്കാനം പുഴയില്‍ കുളിക്കാന്‍ എത്തിയതായിരുന്നു
എടക്കാനം ചേളത്തൂര്‍ പുഴയില്‍ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കുളിക്കുന്നതിനിടെ സമദ് കയത്തില്‍പ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ജ്യേഷ്ഠന് സലാമിന്റെയും കൂട്ടുകാരുടെയും നിലവിളി കേട്ട് ഓടിക്കൂടിയ പ്രദേശവാസികളായ നാട്ടുകാരും ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് സമദിനെ ഉടന്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരം മെഡി:കോളേജില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ പടിക്കാച്ചാലിലെ വിട്ടിലെത്തിക്കും. ഉളിയില്‍ പഴയ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കും. സഹോദരങ്ങള്‍ : സലാം, അയിഷ, ഹസീന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: