ചരിത്രം കുറിച്ച് കോഹ്‌ലിപ്പട

Wednesday 14 February 2018 7:41 am IST

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്രംകുറിച്ച് കോഹ്‌ലിപ്പട. ദക്ഷിണാഫ്രിക്കയെ അവരുടെ മണ്ണില്‍ 73 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യ ആദ്യമായി ഏകദിന പരന്പര സ്വന്തമാക്കി.

ഇന്ത്യ ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 42.2 ഓവറില്‍ 201 റണ്‍സിന് എല്ലാവരും പുറത്തായി. സെഞ്ചുറി കുറിച്ച രോഹിത് ശര്‍മയുടെയും നാലു വിക്കറ്റ് നേടിയ കുല്‍ദീപ് യാദവിന്റെയും പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

അഞ്ചാം മത്സരത്തിലെ ജയത്തോടെ 4-1 എന്ന നിലയില്‍ ഇന്ത്യ പരന്പര സ്വന്തമാക്കി. പരന്പരയില്‍ ഇനി ഒരു മത്സരംകൂടി അവശേഷിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.