നെതന്യാഹുവിനെതിരേ അഴിമതിക്കുറ്റം ചുമത്തണമെന്ന് പോലീസ്

Wednesday 14 February 2018 8:06 am IST

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ അഴിമതിക്കുറ്റം ചുമത്തണമെന്ന് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കൈക്കൂലി, വഞ്ചന എന്നീ കേസുകളില്‍ നെതന്യാഹുവിനെതിരേ വ്യക്തമായ തെളിവുണ്ടെന്നാണ് പോലീസിന്റെ നിഗമനം. പ്രധാനമന്ത്രിക്കെതിരായ കേസുകളും തെളിവുകളും പോലീസ് അറ്റോര്‍ണി ജനറലിന് സമര്‍പ്പിക്കുകയും ചെയ്തു. 

കേസിലെ തുടര്‍ നടപടികള്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അറ്റോര്‍ണി ജനറലായിരിക്കും. അതേസമയം, ആരോപണങ്ങള്‍ തെനന്യാഹു നിഷേധിച്ചു. പ്രധാനമന്ത്രിയായി താന്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

ജനപ്രീതി വര്‍ധിപ്പിക്കാനായി മാധ്യമങ്ങളെ ഉപയോഗിച്ചുവെന്നും ഹോളിവുഡ് സിനിമാ നിര്‍മാതാക്കളില്‍ നിന്ന് കോഴ വാങ്ങിയെന്നുമുള്ള ആരോപണങ്ങളാണ് നെതന്യാഹുവിനെതിരേയുള്ള കേസുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.