ചെന്നൈ: നടന് കമല്‍ ഹാസന് സിനിമാഭിനയം നിര്‍ത്തുന്നു. താന്‍ ഇനി മുതല്‍ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്ത്തകനാകുമെന്ന് കമല്ഹാസന് അറിയിച്ചു. അടുത്ത ബുധനാഴ്ച തന്റെ നിലപാട് വ്യക്തമാകും. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഈ മാസം സംസ്ഥാന പര്യടനം ആരംഭിക്കാനിരിക്കെയാണ് കമലിന്റെ പ്രസ്താവന.
അടുത്തു പുറത്തിറങ്ങാനുള്ള രണ്ടു ചിത്രങ്ങള്‍ക്കു ശേഷം എനിക്കു സിനിമയില്ല. ‘സത്യസന്ധമായി ജീവിക്കാന്‍ എന്തെങ്കിലുമൊക്കെ ഞാന്‍ ചെയ്യണം. എന്നാല്‍ പരാജയപ്പെടില്ലെന്നാണ് ഞാന്‍ കരുതുന്നത്’- തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടശേഷവും രാഷ്ട്രീയത്തില്‍ തുടരുമോ എന്ന ചോദ്യത്തിനു മറുപടിയായി കമല്‍ പറഞ്ഞു.
സിനിമാ ജീവിതത്തില്‍ നിന്നും ഞാന്‍ ഒരുപാട് പണം സമ്പാദിച്ചിട്ടുണ്ട്, രാഷ്ട്രീയത്തിലിറങ്ങുന്നത് പണമുണ്ടാക്കാനല്ലെന്നും താരം വ്യക്തമാക്കി. ഒരു നടനെന്ന നിലയില്‍ മാത്രം മരിക്കരുതെന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങിയത്. – കമൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: