ഹൈദരാബാദ്: ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിനെതിര ഹൈദരാബാദ് പോലീസില്‍ പരാതി. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലെ വരികള്‍ മത വികാരം വ്രണപ്പെടുത്തുന്നുവെന്നാണ് പരാതി.
ചിത്രത്തിലെ ഗാനവും അതിലെ ദൃശ്യങ്ങളും മുസ്ലിങ്ങളുടെ മത വികാരത്തെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് പരാതി നല്‍കിയത്. ഗാന രംഗത്ത് അഭിനയിച്ചിരിക്കുന്ന പ്രിയ.പി വാര്യര്‍ക്കും ഗാനം ഒരുക്കിയ ഷാന്‍ റഹ്മാനുമെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. ഹൈദരാബാദ് യൂത്ത് എന്ന സംഘടനയാണ് പരാതി നല്‍കിയിട്ടുള്ളത്. അതേ സമയം ഇവര്‍ ഗാനത്തിന്റെ വീഡിയോ ഹാജരാക്കിയിട്ടില്ലെന്നും. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ഗാനത്തിന്റെ വീഡിയോ ഇതിനകം യൂട്യൂബില്‍ ഒരു കോടിയിലേറെ കണ്ടു കഴിഞ്ഞു. ഗാനത്തിലെ അഭിനേതാക്കള്‍ക്കും സമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ആരാധകര്‍ ആയികഴിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ടീസറും വന്‍ സ്വീകാര്യത നേടിയിരുന്നു.
അതേ സമയം സാമൂഹ്യ മാധ്യമങ്ങളില്‍ പരാതി നല്കിയ യുവാക്കള്‍ക്കെതിരെ നിരവധിപേരാണ്രംഗത്ത്വന്നത്. പ്രശസ്തി നേടാനായുള്ള ശ്രമമാണ്അവര് നടത്തുന്നതെന്നും പരാതിപ്പെടാന്‍ മാത്രം പാട്ടില്‍ ഒരു വികാരത്തെയും വ്രണപ്പെടുത്തുന്നില്ലെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: