സഭയുടെ ഭൂമിയിടപാട് : മു‌ന്‍‌കൂര്‍ ജാമ്യാപേക്ഷയുമായി ഇടനിലക്കാരന്‍

Wednesday 14 February 2018 3:28 pm IST

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസ് ഇടനിലക്കാരന്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. സാജു വര്‍ഗീസ് കുന്നേലാണ് എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്. ഭൂമി ഇടപാടില്‍ സഭയോ കര്‍ദിനാളോ പരാതി നല്‍കിയാല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും, അതിനാല്‍ മുന്‍‌കൂര്‍ ജാമ്യം വേണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഹര്‍ജി ഈ മാസം 17ന് കോടതി പരിഗണിക്കും. ഭൂമി ഇടപാട് വിവാദത്തില്‍ ഒരു വിഭാഗം വൈദികര്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ ശക്തമായ നിലപാടുമായി ഇടഞ്ഞു നില്‍ക്കുകയാണ്. ഇവര്‍ അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കര്‍ദ്ദിനാളിന്റെ വീഴ്ചകള്‍ വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വത്തിക്കാനിലേക്ക് വൈദികര്‍ പരിതിയുമയച്ചിരുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.