നിര്‍ധനര്‍ക്ക് സാന്ത്വനമായി വാട്‌സ് ആപ്പ് കൂട്ടായ്മ

Wednesday 14 February 2018 3:42 pm IST

പത്തനാപുരം: നിര്‍ധനരോഗികള്‍ക്ക് ചികിത്സാ സഹായം ഒരുക്കി സാമൂഹ്യമാധ്യമത്തിലെ സൗഹൃദകൂട്ടായ്മ. 'എന്റെ ഗ്രാമം പത്തനാപുരം' എന്ന ഫേസ്ബുക്ക് വാട്‌സ് അപ്പ് ചാരിറ്റി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് മൂന്ന് രോഗികള്‍ക്ക് ചികിത്സ സഹായം നല്‍കിയത്. ഒന്നര ലക്ഷത്തോളം രൂപയാണ് കൂട്ടായ്മ വിതരണം ചെയ്തത്. നിരവധി നാളുകളായി കിഴക്കന്‍ മേഖലയില്‍ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്വത്വം നല്‍കി വരുന്ന സംഘടനയാണ് എന്റെ ഗ്രാമം. പത്തനാപുരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വിദേശത്തേക്ക് പോയവരാണ് ഗ്രൂപ്പിലെ അംഗങ്ങള്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി പത്തനാപുരത്തിന്റെ ജീവകാരുണ്യ മേഖലയില്‍ സജീവ സാനിദ്ധ്യമാണ് ഇവര്‍. ഇത്തവണ മൂന്ന് പേര്‍ക്കാണ് ചികിത്സാ സഹായം നല്‍കിയത്. പാതിരിക്കല്‍ സ്വദേശിയായ സുരേഷ്, പത്തനാപുരം സ്വദേശിയായ വിജയന്‍, പുന്നല സ്വദേശിയായ ദേവിക എന്നിവര്‍ക്കാണ് ധനസഹായം കൈമാറിയത്.ആര്‍.പ്രകാശ്കുമാര്‍ അധ്യക്ഷനായി. യോഗത്തില്‍ എം.എം.റഷീദ്, വസന്ത് കുമാര്‍, അബ്ദുല്‍ നിസാര്‍, അലിം സാഷിന്‍, കുര്യന്‍ കോശി, രാജീവ്, അബ്ദുല്‍ അസീസ്, സത്യദേവന്‍ എന്നിവര്‍ സംസാരിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.