അന്നദാനപദ്ധതിക്ക് തുടക്കം

Wednesday 14 February 2018 3:46 pm IST

 

കുന്നത്തൂര്‍: ഐവര്‍കാല സാന്ത്വനം സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഐവര്‍കാല ഗവ. ആയുര്‍വേദ ആശുപത്രിയിലെ രോഗികള്‍ക്കായി നടത്തുന്ന സാന്ത്വനം അന്നദാന പദ്ധതിക്ക് കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂര്‍ പ്രസാദ് തുടക്കം കുറിച്ചു. സാന്ത്വനം പ്രസിഡന്റ് അനില്‍കുമാര്‍ ആര്‍.എസ്. അധ്യക്ഷത വഹിച്ചു. സാന്ത്വനം വൈസ് പ്രസിഡന്റ് ആര്‍.സുരേഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു. സാന്ത്വനം ട്രസ്റ്റിന്റെ വിദ്യാഭ്യാസ ധനസഹായ വിതരണം സേവാഭാരതി വിഭാഗ് സംയോജകന്‍ വിഭാഗ് കാര്യകാരി സദസ്യന്‍ വി.മുരളീധരന്‍ നടത്തി. രക്ഷാധികാരി തുരുത്തിക്കര രാമകൃഷ്ണപിള്ള ചികിത്സാധനസഹായം വിതരണം നിര്‍വഹിച്ചു. വി.മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.ജി.വസന്ത, ശ്രീകല. എസ്, ഒ.രേണുക, മുന്‍വാര്‍ഡംഗം ബാബുരാജ്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുജ.കെ.ജോണ്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയന്‍ കെ.ഫിലിപ്പ്, ട്രഷറര്‍ ധനേശന്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.