പരവൂര്‍: മേല്‍പ്പാലത്തിനു സമീപം മാസങ്ങളായി വഴിവിളക്കിനായി മുറവിളി തുടങ്ങിയിട്ട്. പോസ്റ്റും ലൈറ്റും ഉണ്ടെങ്കിലും ഇതിലേക്ക് കണക്ഷന് കൊടുത്തിട്ടില്ല. പലതവണ വാര്‍ഡ് കൗണ്‍സിലറോഡ് പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. മേല്‍പ്പാലത്തിന്റെ ഒരു ഭാഗം കാടുകയറി കിടക്കുന്നു. ഇത് മൂലം ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് താഴ് ഭാഗം കാണാന്‍ സാധിക്കില്ല. രാത്രിയില്‍ ലൈറ്റ് ഇല്ലാത്തതും സമീപവാസികളെ വളരെ ദുരിതത്തില്‍ ആക്കിയിരിക്കുന്നു. വെളിച്ചം ഇല്ലാത്തതിനാല്‍ ഇവിടെ സമൂഹൃവിരുദ്ധരുടെ തവളമാണ്. ഇവര്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതിനാല്‍ അസഹ്യമായ ദുര്‍ഗന്ധമാണെന്നും സമീപവാസികള്‍ പറഞ്ഞു. അതിനാല്‍ എത്രയും വേഗം വഴിവിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: