തിരുവനന്തപുരം: മലബാറിലെ ആക്രമണങ്ങള്‍ക്ക് ആരാണ് നേതൃത്വം നല്‍കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഭരണത്തിന്റെ തണലിലാണ് അക്രമണങ്ങള്‍ നടക്കുന്നത്. ഈ നിലയ്ക്ക് പോയാല്‍ സിപിഎമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയാകും പിണറായി വിജയനെന്നും ചെന്നിത്തല പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. സിപിഎം പ്രവര്‍ത്തകരുടെ രാഷ്ട്രീയ വൈരാഗ്യമാണ് ഷുഹൈബ് വധത്തിന് പിന്നിലെന്ന് പോലീസിന്റെ എഫ്ഐആര്‍. കൊലപാതകവുമായി ബന്ധപ്പെട്ട് മുപ്പതിലധികം പേരെ ചോദ്യം ചെയ്തതായും പോലീസ് അറിയിച്ചു.
പ്രതികള്‍ സി.പി.ഐ.എം. പ്രവര്‍ത്തകരാണെന്ന് മട്ടന്നൂര്‍ സിഐ എ.വി.ജോണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: