കണ്ണ് കിട്ടാതിരിക്കാന്‍ സണ്ണി

Thursday 15 February 2018 2:45 am IST

ഹൈദ്രാബാദ്: ചെഞ്ചു റെഡ്ഡി എന്ന കര്‍ഷകന്റെ കൃഷിയിടത്തിനു മുന്നില്‍ അര്‍ധനഗ്നാംഗിയായി നില്‍ക്കുന്നു ബോളിവുഡ് ഹരം സണ്ണി ലിയോണ്‍. വിളഞ്ഞു നില്‍ക്കുന്ന ക്വാളിഫ്‌ളവറിനും കാബേജിനുമൊക്കെ നാട്ടുകാര്‍ കണ്ണുവെച്ചപ്പോള്‍ എല്ലാറ്റിനുമൊരു വാട്ടം. എന്തായാലും ഇപ്പോള്‍ ആരും ക്വാളിഫ്‌ളവറിനേയും കാബേജിനേയുമൊന്നും നോക്കുന്നില്ല. എല്ലാ കണ്ണുകളും സണ്ണിയില്‍ തറച്ചു നില്‍ക്കുന്നു. എങ്ങനുണ്ടെന്റെ ബുദ്ധി, എന്ന ഭാവത്തില്‍ ചെറുചിരിയോടെ സണ്ണിയുടെ അടുത്തു നില്‍ക്കുന്നു ചെഞ്ചു. 

വിളവിനു കണ്ണേറ് തട്ടാതിരിക്കാന്‍ കൃഷിയിടത്തിനു മുന്നില്‍ സണ്ണി ലിയോണിന്റെ പോസ്റ്റര്‍ നാട്ടിയ ചെഞ്ചു, തന്റെ പരീക്ഷണം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ്. സണ്ണി ലിയോണിന്റെ ആരാധകനൊന്നുമല്ല 45 കാരനായ ഈ കര്‍ഷകന്‍. പത്തേക്കര്‍ കൃഷി ഭൂമിയില്‍ വിളഞ്ഞു കിടക്കുന്ന പച്ചക്കറികള്‍ അനാവശ്യമായി ഗ്രാമവാസികളുടെയും വഴിപോക്കരുടേയും ശ്രദ്ധയാകര്‍ഷിച്ചതിനാലാണ് ദൃഷ്ടി ദോഷം ഒഴിവാക്കുവാന്‍ ചെഞ്ചു സണ്ണിയെ കൂട്ടുപിടിച്ചത്. 

ഇതു നിയമലംഘനമാണെന്നൊന്നും ചെഞ്ചു കരുതുന്നില്ല. ഈ വഴിക്കു പോലീസൊന്നും വരാറില്ല. പിന്നെന്തു പ്രശ്‌നം എന്നാണ് ചെഞ്ചുവിന്റെ ചോദ്യം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.