നേമം മണ്ഡലത്തില്‍ അഞ്ചു കോടിയുടെ വികസന പദ്ധതികള്‍ തിരുവനന്തപുരം: ഒ.രാജഗോപാല്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു നേമം മണ്ഡലത്തില്‍ അഞ്ചുകോടി രൂപയുടെ വികസന പ്രവര്‍ത്തനം.

Thursday 15 February 2018 2:00 am IST

 

   നാട്ടുകാര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന തിരുമല വില്ലേജ് ഓഫീസിന് പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിന് തുടര്‍ പ്രവര്‍ത്തനത്തിനായി 20 ലക്ഷം രൂപയും  ആറ്റുകാല്‍ ടിഎന്‍ പുരത്തു നിന്നു തിട്ടക്കുടി വരെ ബണ്ട് നിര്‍മ്മിക്കുന്നതിന് 60 ലക്ഷം രൂപയും അനുവദിച്ചു. തൃക്കണ്ണാപുരം വാര്‍ഡില്‍ മങ്കാട് എല്‍പിഎസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് അമ്പതു ലക്ഷം രൂപയും കമലേശ്വരം കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കുന്നതിന് 99 ലക്ഷം രൂപയും അനുവദിച്ചു. പുളിയറ ശ്രീരാഗം റോഡ് നിര്‍മ്മാണത്തിനായി രണ്ടാം ഗഡുവായി 60 ലക്ഷവും പാപ്പനം കോട്  ശങ്കര്‍ നഗര്‍ ഓട നിര്‍മ്മാണത്തിന് 30 ലക്ഷവും നേമം  തളിയാദിച്ചപുരം കുളം നവീകരണത്തിന് 50 ലക്ഷവും അനുവദിച്ചു. 

  കരമന വാര്‍ഡിലെ ചീലാന്തിക്കുളം നവീകരണം, പാപ്പനംകോട് ആഴാങ്കല്‍ ഷട്ടര്‍ നിര്‍മ്മാണം, നെടുങ്കാട് സോമന്‍നഗറില്‍ കിള്ളിയാറിലെ ഷട്ടര്‍ നിര്‍മ്മാണം, പുഞ്ചക്കരി കരങ്കടമുകളില്‍ പുതിയ പമ്പ്, മുടവന്‍മുകള്‍ എല്‍പിഎസിന്റെ മേല്‍ക്കൂര നിര്‍മ്മാണം എന്നീ പ്രവൃത്തികള്‍ക്കും തുക അനുവദിച്ചു. പൂങ്കുളം എല്‍പിഎസിന് പുതിയ ബസ് വാങ്ങിക്കുന്നതിനും പൊന്നുമംഗലം നേമം യുപി സ്‌കൂള്‍ ജെ.പി. ലൈന്‍ റോഡ് നിര്‍മ്മിക്കുന്നതിനും  ആസ്തി വികസന ഫണ്ടില്‍ നിന്നു തുക അനുവദിച്ചു. 

  2016 ലെ ഫണ്ടില്‍ നിന്ന് അനുവദിച്ച ചില പ്രവൃത്തികള്‍ മറ്റ് ഫണ്ടുകളിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ 1.7 കോടി മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അനുമതി നല്‍കി. അമ്പലത്തറ വാര്‍ഡിലെ മുട്ടാറ്റുവരമ്പ് റോഡ് നവീകരണം, പുഞ്ചക്കരി വാര്‍ഡിലെ ജഡ്ജിക്കുന്ന് റോഡ് നവീകരണം, തൃക്കണ്ണാപുരം പേരൂര്‍ക്കോണം- കരിങ്കാളി ക്ഷേത്ര റോഡ് പണിപൂര്‍ത്തീകരണം. അമ്പലത്തറ നീലമറോഡ് നവീകരണം, തിരുവല്ലം ക്ഷേത്രത്തിന് പുറകു വശത്തുള്ള ബാലികാസദനം റോഡ് ഇന്റര്‍ലോക്ക് ചെയ്യല്‍, പുന്നയ്ക്കാമുകള്‍ വാര്‍ഡില്‍ ആശ്രമം തെക്കത് റോഡ് നവീകരിക്കുന്നതിനുള്ള തുക എന്നീ പ്രവൃത്തികള്‍ക്കാണ് 2016 ലെ ബാക്കി വന്ന ഫണ്ടില്‍ നിന്ന് തുക അനുവദിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.