തിരുവനന്തപുരം: മുന്‍ ഡിജിപി ജോസഫ് തോമസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോലീസ് ആസ്ഥാനത്ത് അനുസ്മരണ യോഗം ചേര്‍ന്നു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അനുസ്മരണപ്രഭാഷണം നടത്തി. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കുകയും അസാമാന്യ ആത്മവിശ്വാസത്തോടെ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുന്നതില്‍ കഴിവു തെളിയിക്കുകയും ചെയ്ത ഉദ്യോഗസ്ഥനായിരുന്നു ജോസഫ് തോമസെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ ഡിജിപിമാരായ കെ.സുകുമാരന്‍ നായര്‍, രമണ്‍ശ്രീവാസ്തവ, ഡിജിപിമാരായ ഋഷിരാജ് സിങ്, എ.ഹേമചന്ദ്രന്, ഡോ.ബി.സന്ധ്യ, എസ്.ആനന്ദകൃഷ്ണന് എന്നിവരും അദ്ദേഹത്തെ അനുസ്മരിച്ചു. ഐജി ദിനേന്ദ്രകശ്യപ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
ചടങ്ങില്‍ മുന്‍ ഡിജിപിമാരായ രാജഗോപാല്‍ നാരായണ്‍, എം.എ.സത്താര്‍കുഞ്ഞ്, കെ.പി. സോമരാജന്, കെ.എസ്.ബാലസുബ്രഹ്മണ്യം, എഡിജിപിമാരായ സുധേഷ്കുമാര്, അനില്‍കാന്ത്, ഷേയ്ക് ദര്‍വേസ് സാഹിബ്, റ്റി.കെ.വിനോദ്കുമാര്‍, ഐജിമാരായ മനോജ്എബ്രഹാം, പി.വിജയന്, എച്ച്.വെങ്കിടേഷ്, ഡിഐജിമാരായ സ്പര്‍ജന്‍ കുമാര്‍, ഷെഫീന്‍ അഹമ്മദ്, ഐ.ബി.റാണി, പി.പ്രകാശ്, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: