മധ്യവേനലവധിക്കാലത്ത് ഹരിത നഗരോത്സവങ്ങള്
തിരുവനന്തപുരം : നഗരസഭയുടെ ഗ്രീന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ð ഈ മധ്യവേനലവധിക്കാലത്ത് ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്കായി ഹരിത നഗരോത്സവം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. മാലിന്യ പരിപാലനം, പരിസ്ഥിതി സംരക്ഷണം, ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ക്യാമ്പുകള്‍. മാലിന്യ പരിപാലന നിയമങ്ങളില്‍ðകാലാനുസൃത മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ശില്പശാല ഉദ്ഘാടനം ചെയ്ത ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് അഭിപ്രായപ്പെട്ടു. കേരളത്തിലെ ലോ കോളേജുകളിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഈ വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകരേയും ഉള്‍പ്പെടുത്തി ഗ്രീന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ ഒരു ശില്പശാല സംഘടിപ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
ഗ്രീന്‍ ആര്‍മി രൂപീകൃതമായ ഏപ്രില്‍ð23 ഗ്രീന്‍ ആര്‍മി ദിവസമായി ആചരിക്കും. നഗരത്തിലെ 27 വിദ്യാലയങ്ങളില്‍ðഗ്രീന്‍ ആര്‍മി യൂണിറ്റുകള്‍ രൂപീകരിച്ചിട്ടുണ്ട്. അടുത്ത അധ്യയന വര്‍ഷത്തോടെ നഗരത്തിലെ എല്ലാ സ്ക്കൂളുകളിലും ഗ്രീന്‍ ആര്‍മി യൂണിറ്റ് രൂപീകരിക്കും. നോണ്‍ വോവന്‍ പോളിപ്രോപ്പിലീന്‍ ക്യാരിബാഗുകള്‍ക്ക് നഗരസഭ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് തുണി ബാഗാണെന്ന വ്യാജേന പല കേന്ദ്രങ്ങളിലും ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി ഗ്രീന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ð ക്യാമ്പയിന് സംഘടിപ്പിക്കും. ഗ്രീന്‍ ആര്‍മി മെന്റര്‍മാര്‍ക്കും അധ്യാപക കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കുമായി പരിശീലന പരിപാടി നടത്തും. നഗരത്തിലെ കോളേജുകളിലും ഗ്രീന്‍ ആര്‍മി യൂണിറ്റ് രൂപീകരിക്കും. ആമയിഴഞ്ചാന്‍ തോടിന്റെ ശുചീകരണവും സംരക്ഷണവും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും.
ഗ്രീന്‍ ആര്‍മിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സന്നദ്ധ പ്രവര്‍ത്തകരെ മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് അനുമോദിച്ചു. തണല്‍, സഹൃദയ, മേയ്ക്ക് എ ഡിഫറന്‍സ്, കെയര്‍ അദേഴ്സ് ടൂ, റീസൈക്കിള്‍ ബിന്‍, പ്രകൃതി, കേരളാ ശാസ്ത്ര സാഹിത്യ പരിഷത്, ഇന്‍ഡസ് സൈക്ലിംഗ് എംബസി എന്നീ സന്നദ്ധ സംഘടനകളാണ് ðഗ്രീന്‍ ആര്‍മി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഹരിത നഗരോത്സവം ക്യാമ്പുകളുടെ രജിസ്ട്രേഷന് അടുത്തയാഴ്ച്ച ആരംഭിക്കും. ക്യാമ്പുകള്‍ സംബന്ധിച്ച കൂടുതð വിവരങ്ങള്‍ നഗരസഭാ മെയിന്‍ ഓഫീസിലെ പ്രോജക്ട് സെക്രട്ടറിയേറ്റില്‍ നിന്ന് നേരിട്ടോ 9496434434, 9496434461 എന്നീ ഫോണ്‍ നമ്പറുകളിലൂടെയോ അറിയാം.