തിരുവനന്തപുരം : ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും മാതൃഭാഷയില്‍ പിഎസ്സി പരീക്ഷകള്‍ നടത്തണമെന്നാവശ്യപ്പെട്ട് ലോകമാതൃഭാഷാദിനമായ മാര്‍ച്ച് 21 ന് ഐക്യമലയാള പ്രസ്ഥാനം പിഎസ്സി ഓഫീസ് മാര്‍ച്ച് നടത്തും.
പിഎസ്സി ഓഫീസ് മാര്‍ച്ച് വിജയിപ്പിക്കുന്നതിനായി ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ ഡോ.എ.ജി. ഒലീന ആധ്യക്ഷ്യം വഹിച്ചു. ഡോ.കെ.എം ഭരതന് ഉദ്ഘാടനം ചെയ്തു. ഡോ.പി.സോമന്, ഡോ.എം.വി.തോമസ്, എന്‍.സൗന്ദര്രാജന്, പി.പ്രദീപ്, ആര് അജയന്, കിരണ്‍ ബേദി, ഹരിദാസന്, ആര്.നന്ദകുമാര്‍, സുബൈര്‍ കെ.കെ എന്നിവര്‍ സംസാരിച്ചു. ഐഎഎസും, ഐപിഎസും മലയാളത്തില്‍ എഴുതാമെന്നിരിക്കെ പിഎസ്സി പരീക്ഷകള്‍ക്ക് മലയാളം അനുവദിക്കാത്തത് ജനാധിപത്യവിരുദ്ധമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഡോ.എ.ജി ഒലീന ചെയര്‍പേഴ്സണും ഹരിദാസന് കണ്‍വീനറുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: