റാന്നി ഹിന്ദുമഹാസമ്മേളനം 18 മുതല്‍

Thursday 15 February 2018 2:45 am IST

കോട്ടയം: തിരുവിതാംകൂര്‍ ഹിന്ദുധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള 72-ാമത് റാന്നി ഹിന്ദുമഹാ സമ്മേളനം 18 മുതല്‍ 25 വരെ പമ്പാ മണല്‍പ്പുറത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 18ന് വൈകിട്ട് 4.45ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷതയില്‍ ഉത്തരകാശി ആദിശങ്കര വിദ്യാപീഠം ആചാര്യന്‍ സ്വാമി ഹരിബ്രഹ്മോന്ദ്രാനന്ദ തീര്‍ത്ഥജി മഹാരാജ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ജനം ടിവി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഡോ. ലാല്‍കൃഷ്ണ മുഖ്യപ്രഭാഷണവും ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല പ്രഭാഷണവും നടത്തും. 

19ന് വൈകിട്ട് 6ന് പരിസ്ഥിതി സമ്മേളനം ചെറുകോല്‍ ശുഭാനന്ദാശ്രമം ആത്മബോധനസംഘം സെക്രട്ടറി സ്വാമി ഗീതാനന്ദ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രൊഫ. സി.ആര്‍. നീലകണ്ഠന്‍ അദ്ധ്യക്ഷനാകും. 20ന് വൈകിട്ട് 6ന് യുവജനസമ്മേളനം, രാഹുല്‍ ഈശ്വര്‍ അദ്ധ്യക്ഷനാകും. പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഓര്‍ഗ. സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും.

21ന് വൈകിട്ട് 6ന് അയ്യപ്പധര്‍മ്മ സമ്മേളനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അദ്ധ്യക്ഷനാകും. അയ്യപ്പസേവാസമാജം ദേശീയ ഉപാദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് അനുഗ്രഹപ്രഭാഷണം നടത്തും. 22ന് വൈകിട്ട് 6ന് സാംസ്‌കാരിക സമ്മേളന ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജന. സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ അദ്ധ്യക്ഷനാകും. 

23ന് വൈകിട്ട് 6ന് ആചാര്യാനുസ്മരണ സമ്മേളനം. എരുമേലി ആത്മബോധിനി മഠാധിപതി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി അദ്ധ്യക്ഷനാകും. കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. 24ന് രാവിലെ 11ന് പ്രഭാഷണം-സ്വാമി ഉദിത്‌ചൈതന്യ, വൈകിട്ട് 6ന് വനിതാസമ്മേളനം സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാകളക്ടര്‍ ആര്‍. ഗിരിജ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം പ്രവീണയാണ് മുഖ്യാതിഥി. ബ്രഹ്മകുമാരി മീനാജി മുഖ്യപ്രഭാഷണം നടത്തും.

25ന് രാവിലെ 10ന് രവിവാരപാഠശാല സമ്മേളനം കേരള ഹിന്ദുമതപാഠശാല അദ്ധ്യാപക പരിഷത്ത് പ്രസിഡന്റ് വി.കെ. രാജഗോപാല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഗിരീഷ് ചിത്രശാല മുഖ്യപ്രഭാഷണം നടത്തും. ബാലഗോകുലം മേഖല ഉപാദ്ധ്യക്ഷന്‍ കെ. ഹരീന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനാകും.  വൈകിട്ട് 4ന് സമാപന സമ്മേളനം മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി ഉദ്ഘാടനം നിര്‍വ്വഹിക്കും.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അദ്ധ്യക്ഷനാകും. കേന്ദ്ര ടൂറിസ ംവകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുഖ്യാതിഥിയാകും. സ്വാമി ധ്രുവചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. 6.15ന് സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി നയിക്കുന്ന മഹാസര്‍വ്വൈശ്വര്യപൂജയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.എന്‍. നീലകണ്ഠന്‍ നമ്പൂതിരി, ടി.സി. കുട്ടപ്പന്‍ നായര്‍, കെ.പി. ദാമോദരന്‍, കെ. ദാമോദരന്‍ നായര്‍, കെ.കെ. ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.