ബസ് ചാര്‍ജ് വര്‍ധന; കെഎസ്ആര്‍ടിസിക്ക് ഗുണം ചെയ്യില്ല

Thursday 15 February 2018 2:45 am IST

തിരുവനന്തപുരം: ബസ് ചാര്‍ജ്ജ് വര്‍ധന സ്വകാര്യ ബസ്സുടമകള്‍ക്ക് നേട്ടമാകുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് കാര്യമായി ഗുണം ചെയ്യില്ല. കെഎസ്ആര്‍ടിസിയില്‍ എണ്‍പതു ശതമാനവും ഓര്‍ഡിനറി സര്‍വ്വീസുകളാണ്.  പ്ലസ്ടുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ നിലവില്‍ സൗജന്യയാത്രയും. ഈ ഉത്തരവ് മാറ്റിയിട്ടില്ല. കണ്‍സഷന്‍ കാര്‍ഡ് നല്‍കുന്നതിലെ നടപടിക്രമങ്ങളുടെ ഭാഗമായി 100 രൂപയാണ് ഇവരില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് ഈടാക്കുന്നത്. മൂന്ന് മാസത്തിലൊരിക്കല്‍ കാര്‍ഡ് പുതുക്കുമ്പോള്‍ 10 രൂപയും ഈടാക്കും. 

എന്നാല്‍ സ്വകാര്യ ബസ്സുകളില്‍ എല്ലാ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും നിരക്ക് ഈടാക്കുന്നുണ്ട്. മിനിമം നിരക്ക് കഴിഞ്ഞുള്ളതില്‍ 25 ശതമാനം വര്‍ധവ് വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ കെഎസ്ആര്‍ടിസി ബസ്സില്‍ കയറി തിരക്ക് കൂടുന്നതിനാല്‍ മറ്റ് യാത്രക്കാര്‍ സ്വകാര്യബസുകളില്‍ കയറി യാത്ര ചെയ്യും.

ഇത് സ്വകാര്യ ബസ്സുകള്‍ക്ക് നേട്ടമാകും. സൂപ്പര്‍ ഡീലക്‌സ്, എസി ബസ്സുകള്‍ക്ക് സ്വകാര്യ ബസ്സുകളിലേതു പോലെ സീസണ്‍ സമയത്ത്  നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും കോര്‍പ്പറേഷന്‍  ആവശ്യപ്പെട്ടിരുന്നു. ഈ തിരുമാനവും അംഗീകരിച്ചില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.