മുംബൈ: പഞ്ചാബ് നാഷണൽ ബാങ്ക് 11,360 കോടി രൂപയുടെ തട്ടിപ്പിനു പിന്നിൽ വജ്രവ്യാപാരി നിരവ് മോദിയെന്ന് സിബിഐ. മുംബൈയിലെ ഒരു ബ്രാഞ്ചിൽ നിന്നുമാണ് ഇത്രയും കോടി രൂപയുടെ അനധികൃത പണമിടപാട് നടന്നതായി ഇന്ന് കണ്ടെത്തിയത്.
തുടർന്ന് സിബിഐ മുംബൈയിലെ കോടീശ്വരനായ വജ്രവ്യാപാരി നിരവ് മോദിക്കെതിരെ അന്വേഷണം ആരംഭിക്കുകയായിരുന്നു. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നിരവ് മോദി സിബിഐയുടെ ബ്ലാക്ക് ലിസ്റ്റിലുള്ളയളാണ്. നേരത്തെ ഇയാൾ പഞ്ചാബ് നാഷണൽ ബാങ്കിൽ 280കോടി രൂപയുടെ അനധികൃത പണമിടപാട് നടത്തിയത് സിബിഐ കണ്ടെത്തിയിരുന്നു. ഈ കേസിനെ അടിസ്ഥാനമാക്കിയാണ് നിരവ് മോദിക്കെതിരെ അന്വേഷണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: