ആത്മഹത്യക്കെതിരെ പ്രചാരണത്തിന് വീഡിയോ പിടിച്ചു; ട്രെയിനിടിച്ച് മരിച്ചു

Wednesday 14 February 2018 7:44 pm IST

കൊല്‍ക്കത്ത: അപകടകരമായ സെല്‍ഫി എടുക്കുന്നതിനും ആത്മഹത്യയ്ക്കുമെതിരെ പ്രചാരണം നടത്തുന്ന സംഘത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ട്രെയിനിടിച്ച് മരിച്ചു. ടംഡം - ബെല്‍ഹോറിയ സ്‌റ്റേഷനുകള്‍ക്കിടയിലായിരുന്നു സംഭവം.

സുനില്‍ ടാന്റി (19), ഷോയിഷോബ് ഡോളുയി (20) എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇരുവരും ആത്മഹത്യയ്ക്കും അപകട സെല്‍ഫിയെടുപ്പിനുമെതിരേ പ്രവര്‍ത്തിക്കുന്നവരാണ്. ഇതിന്റെ ഭാഗമായി പ്രചാരണ ദൃശ്യം ചിത്രീകരിക്കാനാണ് ഇരുവരും തിങ്കളാഴ്ച ഷവുനദീപ് സാന്ദ്രയെന്ന വീഡിയോഗ്രാഫറുമായി റെയില്‍വേ ട്രാക്കില്‍ പോയത്. 

പരീക്ഷയില്‍ തോറ്റതിന് ട്രെയിനിനു മുന്നില്‍ ചാടിച്ചാകാന്‍ ശ്രമിക്കുന്ന കോളെജ് വിദ്യാര്‍ത്ഥിയായി ഷോയിഷോബ് അഭിനയിക്കുകയായിരുന്നു. അയാളെ പിന്തിരിപ്പിക്കുന്ന റോളായിരുന്നു സുനിലിന്. പലവട്ടം ദൃശ്യമെടുത്തു. ഓരോതവണ വണ്ടിവന്നപ്പോഴും ഒഴിഞ്ഞു മാറി. പക്ഷേ അവസാനത്തെ ശ്രമത്തില്‍  വണ്ടിവന്നപ്പോള്‍ മാറാന്‍ ഞാന്‍ വിളിച്ചുകൂവിയെങ്കിലും നടന്നില്ല, വീഡിയോ ഗ്രാഫര്‍ ഷവുനദീപ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.