കൊലപാതക രാഷ്ട്രീയം: സിപിഎം നേതൃത്വത്തില്‍ ഭിന്നസ്വരം

Thursday 15 February 2018 2:45 am IST

തൃശൂര്‍: കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെച്ചൊല്ലി സിപിഎം നേതാക്കള്‍ രണ്ടുതട്ടില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് ഭിന്നത മറനീക്കിയത്.

കൊലപാതക രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ് കേന്ദ്രക്കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ രംഗത്തുവന്നു.  യുവാവ് കൊലചെയ്യപ്പെട്ടത് അപലപനീയമാണെന്നും ഇത്തരം അക്രമരാഷ്ട്രീയം ഗുണം ചെയ്യില്ലെന്നുമാണ് ഇ.പി. ജയരാജന്‍  തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. 

നിരപരാധികളെ വേട്ടയാടുകയല്ല പാര്‍ട്ടി പ്രവര്‍ത്തനം. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ തന്റെ മുന്‍ സ്റ്റാഫ് വധഭീഷണി മുഴക്കിയെന്നതിനെക്കുറിച്ച് അറിവില്ലെന്നും ജയരാജന്‍ പറഞ്ഞു. പിണറായിയും കോടിയേരിയും കഴിഞ്ഞാല്‍ കണ്ണൂരില്‍ നിന്നുള്ള നേതൃനിരയിലെ മൂന്നാമനാണ് ഇപി.  കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജനെതിരെയുള്ള ഒളിയമ്പാണ് ഇപിയുടെ പ്രസ്താവനയെന്നാണ് കരുതുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.