പ്രസവശേഷം വയറ്റില്‍ തുണി; റിപ്പോര്‍ട്ട് തിങ്കളാഴ്ച നല്‍കും

Thursday 15 February 2018 1:47 am IST


അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവം കഴിഞ്ഞു വീട്ടിലേക്കു പോയ യുവതിയുടെ വയറ്റില്‍ നിന്നു മൂന്നു മീറ്റര്‍ നീളമുള്ള തുണി പുറത്തുവന്ന സംഭവത്തില്‍ ഡോക്ടര്‍മാര്‍ അടങ്ങിയ പ്രത്യേക സംഘം യുവതിയുടെ ബന്ധുക്കളുടെ മൊഴിയെടുത്തു.
  പുന്നപ്ര സ്വദേശിനിയായ യുവതിയുടെ ഭര്‍ത്താവും മാതൃസഹോദരനും മൊഴി നല്‍കി. ത്വക്രോഗ വിഭാഗം മേധാവി ഡോ.ശോഭന, ഗൈനക്കോളജി വിഭാഗം അഡീഷനല്‍ പ്രഫസര്‍ ഡോ. സതിയമ്മ, നഴ്‌സിങ് ഓഫിസര്‍ വി.എസ്. അമ്മിണി എന്നിവരാണു മൊഴിയെടുത്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍, ജൂനിയര്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ജീവനക്കാര്‍ എന്നിവരുടെയും മൊഴിയെടുത്തു.
  തിങ്കളാഴ്ച സൂപ്രണ്ടിനു റിപ്പോര്‍ട്ട് കൈമാറും. ജനുവരി 26 നാണു യുവതി പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. 29നു ഡിസ്ചാര്‍ജ് ചെയ്തു. കഴിഞ്ഞ നാലിനു വീട്ടില്‍വച്ചാണു തുണി പുറത്തു വന്നത്.  വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ചികിത്സയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.