അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളക്ക് പൗരാവലിയുടെ ആദരം; ദേശീയ സെമിനാര്‍ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

Thursday 15 February 2018 2:45 am IST

കോഴിക്കോട്: നൂറു പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും അഭിഭാഷക വൃത്തിയില്‍ നാല്‍പ്പതാം വര്‍ഷം ആഘോഷിക്കുകയും ചെയ്യുന്ന ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ: പി.എസ് ശ്രീധരന്‍പിള്ളയെ കോഴിക്കോട് പൗരാവലി ആദരിക്കുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ പരമ്പരകളുടെ ഉദ്ഘാടനം 17ന് രാവിലെ 10.30ന് തൊണ്ടയാട് ചിന്മയാ മിഷന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു നിര്‍വഹിക്കും. 

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എങ്ങോട്ട്, ഇന്ത്യന്‍ ജുഡീഷ്യറി എങ്ങോട്ട് എന്നീ വിഷയങ്ങളിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ എം.കെ. രാഘവന്‍ എംപി അധ്യക്ഷനാകും. കോഴിക്കോട് പൗരാവലിയുടെ ഉപഹാരം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വെങ്കയ്യനായിഡുവിനു സമര്‍പ്പിക്കും. സി.കെ. മേനോന്‍, എം.പി. അഹമ്മദ്, യു. ഗോപാല്‍ മല്ലര്‍ എന്നിവര്‍ ഉപരാഷ്ട്രപതിയെ ഹാരാര്‍പ്പണം നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, എം.പി. വീരേന്ദ്രകുമാര്‍, ജസ്റ്റിസ് സിറിയക് ജോസഫ്, മന്ത്രി കെ.ടി. ജലീല്‍ എന്നിവര്‍ പങ്കെടുക്കും. 

ജനറല്‍ കണ്‍വീനര്‍ കമാല്‍ വരദൂര്‍, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ എന്‍.കെ. അബ്ദുറഹിമാന്‍, ടി.എച്ച്. വത്സരാജ്. അഡ്വ. ജോസഫ് തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.