ഗൗരി നേഘ; അധ്യാപികമാരെ തിരിച്ചെടുത്തത് തെറ്റെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്

Thursday 15 February 2018 2:45 am IST

കൊല്ലം: ഗൗരി നേഘയുടെ മരണത്തിനുത്തരവാദികളായ അധ്യാപികമാരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്തത് തെറ്റെന്ന് ട്രിനിറ്റി സ്‌കൂള്‍ മാനേജ്‌മെന്റ്. അധ്യാപികമാരെ സംരക്ഷിക്കുകയും ആഘോഷപൂര്‍വം തിരിച്ചെടുക്കുകയും ചെയ്തതിന് നേതൃത്വം നല്‍കിയ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍  ഷെവലിയാര്‍ ജോണ്‍ സ്വയം വിരമിക്കുമെന്നും ചൂണ്ടിക്കാട്ടി മാനേജ്‌മെന്റ് ഡിഡിഇയ്ക്ക് കത്ത് നല്‍കി.

വിവാദനടപടികളെ തുടര്‍ന്ന് പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്ന് ഡിഡിഇ ശ്രീകല സ്‌കൂള്‍ മാനേജ്‌മെന്റിന് നോട്ടീസയച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അധ്യാപകരെ തിരിച്ചെടുത്ത സംഭവത്തില്‍ ഗുരുതര പരാമര്‍ശങ്ങളാണ് സ്‌കൂളിനെതിരെ ഡിഡിഇ ശ്രീകല നടത്തിയിരുന്നത്. അധ്യാപികമാരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്തത് ഒരുതരത്തിലും അംഗീകരിക്കാനാകില്ല. ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതാണിത്. 

അപക്വമായ ഈ നടപടിക്ക് നേതൃത്വം നല്‍കിയ പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്നും കൂടെയുണ്ടായിരുന്ന അധ്യാപകര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഡിഡിഇ ആവശ്യപ്പെട്ടിരുന്നു. സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.