എക്‌സൈസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പരാതി

Wednesday 14 February 2018 9:41 pm IST

വൈപ്പിന്‍: നായരമ്പലം മത്സ്യക്കെട്ടില്‍ വല വീശുകയായിരുന്ന യുവാവിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പരാതി. നായരമ്പലം നമ്പ്രാട്ടിത്തറ മുരളിയുടെ മകന്‍ ദിഘോഷിനെയാണ് (33)  ഞാറയ്ക്കല്‍ എക്‌സൈസ് മര്‍ദ്ദിച്ചത്. ഒളിപ്പിച്ചു വെച്ച ലഹരിവസ്തുക്കള്‍ എടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടാണ് മര്‍ദ്ദിച്ചതെന്ന് ദിഘോഷിന്റെ പരാതിയില്‍ പറയുന്നു. എക്‌സൈസ് ഓഫീസിലെത്തിച്ചു മര്‍ദ്ദിച്ചതായാണ് പരാതി. ദിഘോഷ് ഞാറയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മത്സ്യക്കെട്ടു നടത്തിപ്പുകാരനായ സലീമിന്റെ പക്കല്‍ നിന്ന് ഹാന്‍സ് പാക്കറ്റുകള്‍ കണ്ടെടുത്തു. 

ലഹരിവസ്തുക്കള്‍ കണ്ടെത്താന്‍ ചോദ്യം ചെയ്യുക  മാത്രമാണ് നടന്നിട്ടുള്ളതെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ദിഘോഷിനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് അമ്മ ഗീതമുരളി ഡിജിപി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.