ശിവക്ഷേത്രത്തിന് തീര്‍ത്ഥക്കുളം സമ്മാനിച്ച് അലി

Thursday 15 February 2018 2:45 am IST

മലപ്പുറം: ശിവക്ഷേത്രത്തിന് തീര്‍ത്ഥക്കുളവും വഴിയും നല്‍കി മലപ്പുറത്തിന്റെ മതസൗഹാര്‍ദ്ദ മുഖം ദീപ്തമാക്കിയിരിക്കയാണ് വെള്ളയൂര്‍ നമ്പ്യാര്‍തൊടി അലി.പോരൂര്‍ ശാസ്താവങ്ങോട്ടുപുറം കുണ്ടട ശിവക്ഷേത്രത്തിനാണ് അലി തന്റെ അഞ്ച് സെന്റ് സ്ഥലത്തെ കുളവും വഴിയും സൗജന്യമായി നല്‍കിയത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുണ്ടട ശിവക്ഷേത്രത്തിന് തീര്‍ത്ഥക്കുളമില്ലാത്തത് ഭക്തജനങ്ങളെ വലച്ചിരുന്നു. വൃശ്ചികമാസത്തില്‍ നടക്കുന്ന അഖണ്ഡനാമയജ്ഞത്തിന് എത്തുന്ന അയ്യപ്പഭക്തര്‍ കുളിക്കാന്‍ വെള്ളമില്ലാതെ പ്രയാസപ്പെടുന്നത് മനസ്സിലാക്കിയാണ് അലി മാതൃകയായത്.

ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അലിയെ ഭക്തജനങ്ങള്‍ ആദരിച്ചു. ഗുരുസ്വാമി എ.എം.ക്യഷ്ണന്‍ പൊന്നാട അണിയിച്ചു. എം.പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം സെക്രട്ടറി ഡോ.പി.ശിവശങ്കരന്‍, മൂജീബ് റഹ്മാന്‍, ഭഗവതി ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് പി.ടി.ബാലകൃഷ്ണന്‍, ഇബ്രാഹിം ഹാജി, വി.ശിവശങ്കരന്‍, ബഷീര്‍ മാറോഞ്ചരി, എം.പി. ശിവശങ്കരന്‍ നായര്‍, എ.ഉണ്ണികൃഷ്ണന്‍, എ.പി.സിറാജ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.