ഓഫീസ് മന്ദിരം പണിയുന്നത് അണക്കെട്ടിന്റെ മാതൃകയില്‍ അണക്കെട്ടുകളുടെ സുരക്ഷ ഇനി കോട്ടയത്ത്

Thursday 15 February 2018 2:00 am IST
അണക്കെട്ടുകളുടെ സുരക്ഷക്ക് പ്രത്യേക സംവിധാനം വരുന്നു. ഡാമുകളുടെ സുരക്ഷ നിരീക്ഷണത്തിന് മാത്രമായി പള്ളത്ത് പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. റിസേര്‍ച്ച് ആന്‍ഡ് ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്റെ ആസ്ഥാന മന്ദിരമാണ് പൂര്‍ത്തിയാകുന്നത്.

 

കോട്ടയം: അണക്കെട്ടുകളുടെ സുരക്ഷക്ക് പ്രത്യേക സംവിധാനം വരുന്നു. 

ഡാമുകളുടെ സുരക്ഷ നിരീക്ഷണത്തിന് മാത്രമായി പള്ളത്ത് പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. റിസേര്‍ച്ച് ആന്‍ഡ് ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്റെ ആസ്ഥാന മന്ദിരമാണ് പൂര്‍ത്തിയാകുന്നത്. ലോക ബാങ്കിന്റെ സഹായത്തോടെ എട്ട് കോടി മുടക്കിയാണ്  അണക്കെട്ടിന്റെ മാതൃകയില്‍ മന്ദിരം നിര്‍മ്മിക്കുന്നത്. 

ഡാമുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും സുരക്ഷാ മേല്‍നോട്ടത്തിനും ദേശീയ ജലകമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്‍ സംവിധാനം നിലവില്‍ വന്നത്. 24 മണിക്കൂറും കാലാവസ്ഥ നിരീക്ഷണം, ഭൂകമ്പ സാദ്ധ്യതാ പഠനം, ഡാം നിരീക്ഷണം എന്നിവ നടത്താന്‍ ഈ കേന്ദ്രത്തില്‍ സാദ്ധ്യമാകുന്നു. ആസ്ഥാന മന്ദിരം പൂര്‍ത്തിയാക്കുന്നതോടെ വിവിധ ഓഫീസുകളുടെ പ്രവര്‍ത്തനം ഇങ്ങോട്ട് മാറും. ആധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഓഫീസാണ് തയ്യാറാകുന്നത്. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലാണ് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മെയ് മാസത്തോടെ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.