ഇപോസ് മെഷീന്‍ സ്ഥാപിക്കല്‍ പദ്ധതിക്ക് ഇന്ന് തുടക്കം

Thursday 15 February 2018 2:00 am IST
റേഷന്‍കടകളില്‍ ഇപോസ് മെഷീനുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് ഇന്ന് തുടക്കം. ഇലക്ടോണിക്ക് പോയിന്റ് ഓഫ് സെയില്‍ മെഷിനില്‍ റേഷന്‍ കാര്‍ഡില്‍ അംഗങ്ങളായവരുടെ വിരലടയാളം സ്‌കാന്‍ ചെയ്താല്‍ മാത്രമേ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കഴിയൂ.

 

ചങ്ങനാശേരി: റേഷന്‍കടകളില്‍ ഇപോസ് മെഷീനുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് ഇന്ന് തുടക്കം. ഇലക്ടോണിക്ക് പോയിന്റ് ഓഫ് സെയില്‍ മെഷിനില്‍ റേഷന്‍ കാര്‍ഡില്‍ അംഗങ്ങളായവരുടെ വിരലടയാളം സ്‌കാന്‍ ചെയ്താല്‍ മാത്രമേ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കഴിയൂ. 

ഒരാഴ്ചയ്ക്കുള്ളില്‍ മെഷിന്‍ സ്ഥാപിക്കുന്നതിനും പരിശീലന പരിപാടികളും സംസ്ഥാനമാകെ വ്യാപിപ്പിക്കും. മാര്‍ച്ച് 31നകം എല്ലാ റേഷന്‍ കടകളിലും മെഷിന്‍ സ്ഥാപിച്ച് വിതരണം സുതാര്യമാക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളിയില്‍ 60 റേഷന്‍ കടകളില്‍ മെഷിന്‍ പരീക്ഷണാടിസ്ഥാനത്തിന്‍ സ്ഥാപിച്ചിരുന്നു. ഹാന്‍ഡ്‌സെറ്റിന്റെ ഭാഗമായി കാര്‍ഡ് റീഡര്‍, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, പേപ്പര്‍ റോള്‍, പ്രിന്റ്ഔട്ട്, ബാറ്ററി, ബാറ്ററി ചാര്‍ജര്‍ എന്നിവയടങ്ങുന്ന ഇ പോസ് മെഷിന്‍ കേരളത്തിലെ 14335 റേഷന്‍ കടകളിലാണ് സ്ഥാപിക്കുന്നത്. ഇ സംവിധാനത്തില്‍ കേരളത്തിലെ എല്ലാ റേഷന്‍ കടകളും ഓണ്‍ലൈനില്‍ പരിശോധിക്കുന്നതിനും സാധ്യമാകും. പൊതുജനത്തിനും ഇതുമായി ബന്ധപ്പെട്ട സൈറ്റ് പരിശോധിക്കാന്‍ കഴിയും. അതാതു സ്ഥലങ്ങളില്‍ വ്യക്തമായ റേഞ്ചുള്ള രണ്ടു സിമ്മുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്.

ലിങ്ക് വെല്‍ എന്ന സ്ഥാപനമാണ് ഇപോസ് മെഷിന്‍ സ്ഥാപിക്കുന്നതും റേഷന്‍ കടക്കാര്‍ക്ക് പരിശീലനം നല്‍കുന്നതും. 22000 രൂപയോളം ഓരോ ഇപോസ് മെഷിന്‍ സ്ഥാപിക്കുന്നതിനും പരിശീലനത്തിനും ചിലവു വരും. താലൂക്കിലെ ഓരോ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുടെ പരിധിയില്‍ വരുന്ന റേഷന്‍കടക്കാര്‍ക്ക് പരിശീലനം നല്‍കാനാണ് തീരുമാനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.