റേഷന്‍ കാര്‍ഡിന് ഇന്ന് മുതല്‍ അപേക്ഷിക്കാം

Thursday 15 February 2018 2:00 am IST
പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷകള്‍ വ്യാഴാഴ്ച മുതല്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ആഫീസര്‍ അറിയിച്ചു.

 

കോട്ടയം: പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷകള്‍ വ്യാഴാഴ്ച മുതല്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ആഫീസര്‍ അറിയിച്ചു. 

2014ല്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയയില്‍ ഫോട്ടോ എടുത്ത് റേഷന്‍ കാര്‍ഡ് പുതുക്കാത്തവര്‍ കാര്‍ഡ് പുതുക്കലില്‍ ഫോട്ടോ എടുത്തെങ്കിലും കാര്‍ഡ് ലഭിയ്ക്കാത്തവര്‍, അന്യ സംസ്ഥാനങ്ങളില്‍ നിന്നും സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍, കാര്‍ഡ് പുതുക്കലിനു മുന്‍പായി മറ്റ് താലൂക്കുകളില്‍ നിന്ന് സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍, 2014 നു ശേഷം താത്ക്കാലിക കാര്‍ഡ് ലഭിച്ചവര്‍ എന്നിവര്‍ക്ക് ഇന്ന് മുതല്‍ അപേക്ഷ താലൂക്ക് സപ്ലൈ ആഫീസില്‍ സമര്‍പ്പിക്കാം.അപേക്ഷകര്‍ 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, കാര്‍ഡില്‍ ഉള്‍പ്പെടേണ്ട എല്ലാവരുടെയും ആധാര്‍ കാര്‍ഡിന്റെ കോപ്പി, പഞ്ചായത്തില്‍ നിന്നുള്ള സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് കൂടാതെ അപേക്ഷാഫോറത്തില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ എന്നിവ സഹിതം അപേക്ഷ നല്‍കേണ്ടതാണ്. 

അപേക്ഷ ഫോറം അക്ഷയ സെന്ററില്‍ നിന്നും ലഭിയ്ക്കുന്നതാണ്.  ജൂണ്‍ മുതല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.