മുന്‍മന്ത്രി കെ. ബാബു കുരുക്കിലേക്ക്

Thursday 15 February 2018 2:45 am IST

കൊച്ചി: ബാര്‍ കോഴക്കേസിലുള്‍പ്പെട്ട മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബു കുരുക്കിലേക്ക്. വരുമാന നികുതി റിട്ടേണ്‍ സമര്‍പ്പണത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതാണ് കുരുക്ക് മുറുകാന്‍ കാരണം. 

വരുമാന നികുതി റിട്ടേണില്‍ ശമ്പളത്തിന് പുറമെയുള്ള മറ്റ് അലവന്‍സുകള്‍ വരുമാനമായി ബാബു കാണിച്ചിരുന്നില്ല. എന്നാല്‍, അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ അലവന്‍സുള്‍പ്പെടെയുള്ളവ കാണിച്ച് വരുമാനം ക്രമപ്പെടുത്താനും ശ്രമിച്ചു. ഇതാണ് ബാബുവിനെതിരെ വിജിലന്‍സ് ഇനി ആയുധമാക്കുക. 

2014-15 സാമ്പത്തിക വര്‍ഷം ബാബു സമര്‍പ്പിച്ച വരുമാന നികുതി റിട്ടേണില്‍ 3.58 ലക്ഷം രൂപയാണ് വാര്‍ഷിക വരുമാനമായി കാണിച്ചിരുന്നത്. മന്ത്രിയായിരിക്കെ നല്‍കിയ റിട്ടേണില്‍ ശമ്പളം മാത്രമാണ് വരുമാനമായി കാണിച്ചത്. എന്നാല്‍, ചെലവാക്കാത്ത അലവന്‍സുകള്‍ വരുമാനമായി കണക്കാക്കി നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതായിരുന്നു.

റിട്ടേണ്‍ സമര്‍പ്പിച്ച സമയത്ത് മറ്റ് അലവന്‍സുകള്‍ വരുമാനമായി കാണിക്കാതിരിക്കുകയും വിജിലന്‍സിന് മൊഴി നല്‍കിയപ്പോള്‍ അലവന്‍സുകള്‍ വരുമാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതുമാണ് ബാബുവിന് തിരിച്ചടിയായത്. ഇതുസംബന്ധിച്ച് വിജിലന്‍സ് വിശദമായ പരിശോധന നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.