മഹിളാ മോര്‍ച്ച പ്രതിഷേധക്കൂട്ടായ്മ ഇന്ന്

Thursday 15 February 2018 12:02 pm IST

 

കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകന്‍ ശ്യാംപ്രസാദ് കൊലപതാകം എന്‍ഐഎ അന്വേഷിക്കുക, ജിഹാദി ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മഹിളാമോര്‍ച്ച ഇന്ന് കണ്ണൂരില്‍ പ്രതിഷേധ കൂട്ടായ്മയും ധര്‍ണ്ണയും നടത്തും. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന പ്രതിഷേധക്കുട്ടായ്മ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡണ്ട് ഡോ.തമിളിസെ സൗന്ദരരാജന്‍ ഉദ്ഘാടനം ചെയ്യും, യോഗത്തില്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്.നരേന്ദ്രന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭസുരേന്ദ്രന്‍, സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് തുടങ്ങിയവര്‍ സംസാരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.