പയ്യന്നൂര്‍: വിദ്യാര്‍ത്ഥികളെ കയറ്റുകയായിരുന്ന ഓട്ടോറിക്ഷയില്‍ കാറിടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. അന്നൂര്‍ യുപി സ്കൂളിലെ വിദ്യാര്‍ത്ഥികളായ ശ്രീനന്ദ (6), കണ്ടോത്തെ വിനോദ് കുമാറിന്റെ മകന് നന്ദകിഷോര്‍ (9), അമിത് പ്രകാശന് (5), കണ്ടോത്തെ രാജേഷിന്റെ ഭാര്യ കൂലേരി ബിന്ദു (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 9 മണിയോടെ കണ്ടോത്ത് വീവണ്‍ ക്ലബ്ബിന് സമീപംവെച്ചായിരുന്നു അപകടം. അപകടത്തില്‍ സാരമായി പരിക്കേറ്റ ബിന്ദുവിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും വിദ്യാര്‍ത്ഥികളെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മകള്‍ അനുപ്രിയയെ ഓട്ടോറിക്ഷയില്‍ കയറ്റാനായി എത്തിയതായിരുന്നു ബിന്ദു. കുട്ടിയുടെ ബാഗ് പുറകില്‍ വെക്കുന്നതിനിടിലായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: