കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനറിയാതെ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകം നടക്കില്ലെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വിഡി സതീശന്. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്ത്തകന് ഷുഹൈബിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ അറിവോടെയാണോ കൊലപാതകമെന്ന് അദ്ദേഹം വ്യക്തമാക്കണം. കൊലപാതകത്തില്‍ പിണറായിക്ക് പങ്കില്ലെങ്കില്‍ പി.ജയരാജനെതിരെ നടപടിയെടുക്കാന്‍ സിപിഎം തയ്യാറാകണം. കൊലപാതകം നടത്തുന്നതിന് സിപിഎം പ്രത്യേക കില്ലര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്. ലോകത്ത് തീവ്രവാദ സംഘടനകള്‍ പോലും ഇത്രയും ക്രൂരവും ആസൂത്രിതവുമായ കൊലപാതകം നടത്താറില്ല. ഷുഹൈബിനെ കൊലപ്പെടുത്തിയ രീതി കണ്ടാല്‍ ഐഎസ് ഭീകരര്‍ പോലും സിപിഎമ്മിന് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങുമെന്നും വി.ഡി.സതീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: