സൗജന്യ നേത്രചികിത്സാ ക്യാമ്പ് ഇന്ന്

Thursday 15 February 2018 12:05 pm IST

 

പയ്യാവൂര്‍: പൈസക്കരി ദേവമാതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍എസ്എസ് യൂണിറ്റും, അര്‍ച്ചന ഹോസ്പിറ്റല്‍ കണ്ണാശുപത്രി പെരുമ്പുന്നയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്രചികിത്സാ തിമിര ശസ്ത്രക്രിയാ ക്യാമ്പ് ഇന്ന് രാവിലെ 9.30 മുതല്‍ 1.30 വരെ പൈസക്കരി ദേവമാതാ കോളേജില്‍ നടക്കും. ക്യാമ്പില്‍ പരിശോധന പൂര്‍ണ്ണമായും സൗജന്യമാണ്. തുടര്‍ ചികിത്സയും ഓപ്പറേഷനും ആവശ്യമായി വരികയാണെങ്കില്‍ അര്‍ച്ചന ഹോസ്പിറ്റലില്‍ വെച്ച് മിതമായ നിരക്കിന്‍ ചികിത്സ ലഭിക്കുമെന്നും ക്യാമ്പ് നയിക്കുന്നത് അര്‍ച്ചന ഹോസ്പിറ്റലിലെ പ്രശസ്ത നേത്രരോഗ വിദഗ്ദന്‍ ഡോ.വാസുദേവ റാവു ആണെന്നും സംഘാടകര്‍ അറിയിച്ചു. ഫോണ്‍: 04602 239 190, 9526798214

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.