പാപ്പിനിശ്ശേരി: സിപിഎം സംഘം കൊലപ്പെടുത്തിയ അരോളി ആസാദ് നഗര്‍ കോളനിയിലെ സ്വര്‍ഗീയ സുജിത്തിന്റെ രണ്ടാം ബലിദാന ദിനാചരണം ഇന്ന്. 2016 ഫെബ്രുവരി 15ന് സുജിത്തിനെ അരോളിയിലെ വീട്ടില്‍ നിന്ന് വലിച്ചിറക്കി അടിച്ച് കൊല്ലുകയായിരുന്നു. അക്രമത്തില്‍ സുജിത്തിന്റെ രക്ഷിതാക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ബലിദാന്‍ ദിനാചരണത്തിന്റെ ഭാഗമായി രാവിലെ 7 മണിക്ക് സുജിത്തിന്റെ വീട്ടില്‍ പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് അനുസ്മരണ സാംഘിക്കും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: