മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് എടയന്നൂരിലെ സ്കൂള്‍ പറമ്പിലെ എസ്.പി.ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് സിപിഎമ്മുകാര്‍ കസ്റ്റഡിയില്‍. ചാലോടിലെ സിഐടിയു ചുമട്ട് തൊഴിലാളി മട്ടന്നൂര്‍ കൂളേരി സ്വദേശിയുള്‍പ്പെടെ മൂന്ന് പേരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിലുള്ള പങ്കിനെക്കുറിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. മട്ടന്നൂര്‍ സി.ഐ.എ.വി. ജോണിന്റെ നേതൃത്വത്തില്‍ 12 അംഗ സ്ക്വാഡിനാണ് അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: